ആരാമം പൂക്കുന്നു aaraamam pookkunnu malayalam lyrics

 ഗാനം : ആരാമം പൂക്കുന്നു

ചിത്രം : താണ്ഡവം 

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : കെ ജെ യേശുദാസ് 

ആരാമം പൂക്കുന്നു ശ്രീരാഗം പാടുന്നു 

താഴ്വാര തിരയാടുന്നു 

കാവായ കാവെല്ലാം പുലർക്കാല ചെമ്പൊന്നിൻ 

മാംഗല്യ കണിചൂടുന്നു 

വർണ്ണ ചിറകുള്ള മധുമാസ മണിമേഘമേ

ഇന്ന് ഭൂമിക്ക് കുടത്തോളം കുളിർ കൊണ്ടു വാ 

മഞ്ചാടി കിളികൊഞ്ചലേ ചെമ്മാനചെറുകിൽ

ഋതുവേല ചിലമ്പിട്ടു വാ 

കഥ കഥ പൂക്കഥ പാടാം 

ഈ പുതു പുതു മരതകമണിയാം 

ഒരു നവയുഗ നർത്തന താളം 

കേട്ടുണരാം

ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിന ധിന 

ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിന ധിന 

ഈ മണ്ണ് നീ തന്ന വരധാനമല്ലേ 

പറയൂ ശിവാനന്ദ സൗന്ദര്യമേ

ഓ.. ഓ .. ഓ 

ഈ ഭൂമി തേടുന്നൊരഭിരാമ രാഗം 

നിൻ ആത്മ ഗാനത്തിൻ ആലാപനം 

വിള കൊയ്തു തീരാത്ത വയലേലകൾ 

ശ്രുതി ചേർത്തു മീട്ടുന്ന മൺവീണകൾ 

പുഴകളും സ്നേഹത്തിരകളും മണ്ണിനമൃതമാം കീർത്തനം 

കഥ കഥ പൂക്കഥ പാടാം 

ഈ പുതു പുതു മരതകമണിയാം 

ഒരു നവയുഗ നർത്തന താളം 

കേട്ടുണരാം

എന്നും തളിർക്കുന്നൊരീ ഗ്രാമരാഗം

കണ്ണന്റെ കാരുണ്യ വൃന്ദാവനം 

ഓ……… ഓ ഓ………………

ഇതു രാമ സാമ്രാജ്യ രാജാങ്കണങ്ങൾ 

തറവാട്ടിലുയരുന്ന രാമായണം 

ഈ ശക്തി ഗീതത്തിൻ അലമാലയിൽ 

ഒരു സ്വർഗ്ഗമീ മണ്ണിൽ നടമാടനം 

ഉദയമായ് നമ്മളുണരുവാൻ 

കൈകൾ ഉയരുവാൻ കാലമായ് 

കഥ കഥ പൂക്കഥ പാടാം 

ഈ പുതു പുതു മരതകമണിയാം 

ഒരു നവയുഗ നർത്തന താളം 

കേട്ടുണരാം

ആരാമം പൂക്കുന്നു ശ്രീരാഗം പാടുന്നു 

താഴ്വാരം തിരയാടുന്നു  

വർണ്ണ ചിറകുള്ള മധുമാസ മണിമേഘമേ

ഇന്ന് ഭൂമിക്ക് കുടത്തോളം കുളിർ കൊണ്ടു വാ 

മഞ്ചാടി കിളികൊഞ്ചലേ ചെമ്മാനചെറുകിൽ

ഋതുവേല ചിലമ്പിട്ടു വാ 

കഥ കഥ പൂക്കഥ പാടാം 

ഈ പുതു പുതു മരതകമണിയാം 

ഒരു നവയുഗ നർത്തന താളം 

കേട്ടുണരാം

കഥ കഥ പൂക്കഥ പാടാം 

ഈ പുതു പുതു മരതകമണിയാം 

ഒരു നവയുഗ നർത്തന താളം 

കേട്ടുണരാം 

Leave a Comment