പൊട്ടുതൊട്ട കിളിയെ pottuthotta kiliye malayalam lyrics

 ഗാനം :പൊട്ടുതൊട്ട കിളിയെ

ചിത്രം : താണ്ഡവം 

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹൻ 

പൊട്ടുതൊട്ട കിളിയെ തട്ടി മുട്ടി പറന്നെൻ 

തൊട്ടു തൊട്ടു നിന്നാട്ടെ എൻ തമ്പുരാട്ടി നീയല്ലേ 

പൊട്ടുതൊട്ട കിളിയെ തട്ടി മുട്ടി പറന്നെൻ 

തൊട്ടു തൊട്ടു നിന്നാട്ടെ എൻ തമ്പുരാട്ടി നീയല്ലേ 

ഇരുവിഴി തുറക്കുമ്പം തെളിവായ് തെളിയുന്നൊ-

രമ്പല മണിവിളക്കിൻ, ചിലങ്കയിട്ടതാരാണ് 

തിടമ്പെടുത്ത രാത്തിങ്കൾ 

വിളക്കെടുപ്പിനാരാണ് ഒരു കോടി രാത്താരം 

പൊട്ടുതൊട്ട കിളിയെ തട്ടി മുട്ടി പറന്നെൻ 

തൊട്ടു തൊട്ടു നിന്നാട്ടെ എൻ തമ്പുരാട്ടി നീയല്ലേ 

കുക്കൂ കുക്കുക്കൂ 

കുക്കൂ 

കുക്കൂ കുക്കൂ കൂ കൂ കൂ 

കുക്കൂ കുക്കുക്കൂ 

കുക്കൂ 

കുക്കൂ കുക്കൂ കൂ കൂ കൂ 

പുലരാ പുലരികളോ നിൻ കവിളിൽ 

തളിരാം തളിരാണോ 

ഇളനീർ കുളിരുണ്ട് എൻ കനവിൽ 

തുളസി കതിരുണ്ട് 

മയിലഴകേ എൻ കുയിൽ മൊഴിയേ

നിന്നെ കാണാനെന്തു രസം 

പുഴയരികിൽ നദി കരയഴകിൽ 

നിന്നിലലിയാൻ എന്തു സുഖം 

ഗോപാംഗനയായ് ദേവാംഗനയായ് 

വരുമോ നീ വരുമോ 

അഴകേ അഴകേ….. ഇതിലേ…. വരുമോ.. 

ഇനി യദുകുല മധുരിത രാഗ പരാഗം 

പകരാൻ നീ വരുമോ 

ഇനി യദുകുല മധുരിത രാഗ പരാഗം 

പകരാൻ നീ വരുമോ 

പൊട്ടുതൊട്ട കിളിയേ……………. 

തുമ്പില കൈകളിലെ പ്രസാദ

കരിക്കുറി അണിയാൻ വാ 

മാനസ്സ മണിവാതിൽ മെല്ലെ മെല്ലെ 

തുറക്കും കാറ്റായ് വാ 

പറയാം ഞാൻ ഇന്ന് പറയാം ഇന്നൊരു 

പരിണയ കഥ പറയാം 

പറയുമ്പോൾ ഞാൻ കേൾക്കാം 

നിനക്കൊരു മരതക കണി പകരാം 

ദേവകുമാര രാജകുമാര നീയെൻ 

പ്രിയജന്മം 

അഴകേ അഴകേ .. ഇതിലേ വരു നീ 

ഇനി മംഗള സംഗമ സംക്രമ കുങ്കുമം 

അണിയൂ നീ അണിയൂ 

ഇനി മംഗള സംഗമ സംക്രമ കുങ്കുമം 

അണിയൂ നീ അണിയൂ 

പൊട്ടുതൊട്ട കിളിയെ തട്ടി മുട്ടി പറന്നെൻ 

തൊട്ടു തൊട്ടു നിന്നാട്ടെ എൻ തമ്പുരാട്ടി നീയല്ലേ 

ഇരുവിഴി തുറക്കുമ്പം തെളിവായ് തെളിയുന്നൊ-

രമ്പല മണിവിളക്കിൻ, ചിലങ്കയിട്ടതാരാണ് 

തിടമ്പെടുത്ത രാത്തിങ്കൾ 

വിളക്കെടുപ്പിനാരാണ് ഒരു കോടി രാത്താരം 

പൊട്ടുതൊട്ട കിളിയെ തട്ടി മുട്ടി പറന്നെൻ 

തൊട്ടു തൊട്ടു നിന്നാട്ടെ എൻ തമ്പുരാട്ടി നീയല്ലേ 

 

Leave a Comment