ഗാനം :അത്തിമരക്കൊമ്പിനെ
ചിത്രം :മുന്തിരിവള്ളികൾ തളിർക്കുമ്പോൾ
രചന : റഫീക്ക് അഹമ്മദ്
ആലാപനം: ശ്രേയ ഘോഷൽ,വിജയ് യേശുദാസ്
അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ..
തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ
പുലരൊളിയങ്ങനെ യവനിക നീക്കവേ
വനശലഭങ്ങളെങ്ങുമാടവേ
വരിവണ്ടായി ഞാനിന്നു മെല്ലേ
മധു തേടുന്നു തിരയുന്നു നിന്നെ
നറുചിരിയുടെ കിളിമൊഴിയുടെ
പുതുമഴയുടെയൊരു മറവിയിലൊഴുകി
അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ
പുലരൊളിയങ്ങനെ യവനിക നീക്കവേ
വനശലഭങ്ങളെങ്ങുമാടവേ
ആ.. ആ……ആ…..ആ…..
ഇലകളിലുതിരുന്നൊരീ..
ഹിമകണമേകീടുമോ
കാത്തിരുന്നു വാനമ്പാടി
നീ കേൾക്കുവാനൊരീണം പാടി
പകരുവതെങ്ങനെ.. പറയുവതെങ്ങനെ
കരളിലുറങ്ങുമീ കനവുകളങ്ങനെ
ആരോരുമോരാതെ നീയോമലേ കാതോരമായ് പാടൂ
അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ
കറുകകൾ വിരിയുന്നൊരീ
പുതു നിലമായെങ്കിൽ നീ
പൂക്കളാലെ നിന്നെ മൂടി
നീ ഓർത്തിടാതെ മെല്ലെ പുൽകീ
മിഴികളിലിന്നലെ.കരുതിയ മൗനമോ
ഇളവെയിലായിതാ പുലരിവയൽക്കരേ
തീരാതെ തീരാതെ നീരോളമായ്
പൂഞ്ചോലയായ് മാറൂ
അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ
പുലരൊളിയങ്ങനെ യവനിക നീക്കവേ
വനശലഭങ്ങളെങ്ങുമാടവേ
വരിവണ്ടായി ഞാനിന്നു മെല്ലേ
മധു തേടുന്നു തിരയുന്നു നിന്നെ
നറുചിരിയുടെ കിളിമൊഴിയുടെ
പുതുമഴയുടെയൊരു മറവിയിലൊഴുകി
ആ……. ആ.. ആ.. ആ.. ആ ആ ആ.. ആ