പുന്നമടക്കായൽ punnamadakkaayal malayalam lyrics

 

ഗാനം :പുന്നമടക്കായൽ

ചിത്രം :മുന്തിരിവള്ളികൾ തളിർക്കുമ്പോൾ

രചന : ഡോ മധു വാസുദേവൻ

ആലാപനം: ജിതിൻ രാജ്

ഹൊയ്യാരെ ഹൊയ്യാരെ

ഹൊയ്യാരെരെരെരെരെരെരെരെരെ

പുന്നമടക്കായൽ ഈ കുട്ടനാടൻ കായൽ

രാമങ്കരി കണ്ണങ്കരി ചേന്നങ്കരി ചാത്തങ്കരി

തുള്ളിയോടും മീനേ കരിമീനെ നിന്നെക്കണ്ടേ

കണ്ണമ്പ്ര പയ്യമ്പ്ര ആനമ്പ്ര ചേനമ്പ്ര

പുന്നെല്ലുകൾ കൊയ്തുവാ താമരക്കണ്ണാളേ

പൂമാരനെ കണ്ടുവോ കാവിനരികെ

മണിമഞ്ചാടിച്ചോപ്പുള്ള നാണം കൊണ്ടോ പൊന്നേ

പുന്നമടക്കായൽ 

രാമങ്കരി കണ്ണങ്കരി

കുട്ടനാടൻ കായൽ

ചേന്നങ്കരി ചാത്തങ്കരി

കടമിഴിയൊരു കരിവലയെറിയണ്

ചെറുമിയൊടൊരു നുണപറയുമ്പം

നുണപറയുമ്പം..നുണപറയുമ്പം..നുണപറയുമ്പം

ഹേയ്.. കലികേറണ് കർക്കിടകം

ഒരു പെരുമഴയായ് പെയ്യണ് തകതിമിതോം

ഹേയ്.. അനുരാഗം പൂക്കണതാണേ

അതുമെല്ല പെയ്യണതാണേ

മഴകാണാൻ നീയും പാറിവാ……… 

കതിരോലപ്പക്ഷീ നേരമായ്……………

രാമങ്കരി കണ്ണങ്കരി ചേന്നങ്കരി ചാത്തങ്കരി

കണ്ണമ്പ്ര പയ്യമ്പ്ര ആനമ്പ്ര ചേനമ്പ്ര ..

ഒരു മുറി നിറയണ് പലനിറ പൊലിയണ്

പറപൊലി നിറനിറയണ് പൊലിയണ് ഹോ ..

പുന്നമടക്കായൽ ഈ കുട്ടനാടൻ കായൽ

രാമങ്കരി കണ്ണങ്കരി ചേന്നങ്കരി ചാത്തങ്കരി

തുള്ളിയോടും മീനേ കരിമീനെ നിന്നെക്കണ്ടേ

കണ്ണമ്പ്ര പയ്യമ്പ്ര ആനമ്പ്ര ചേനമ്പ്ര

ഇതുവഴിയേ പുലരി വെളുക്കും

വിരിയുമരിലെ നീലാകാശം

ഹേയ്.. പുതുമണ്ണിന്‌ പൊൻകണിയായ് തളിരില

വിരിയോ നെയ്യും തരുനിരകൾ

ഹേയ് ..കരിമേഘം പോയിമറഞ്ഞേ

നിറമെല്ലാം വാരിനിറഞ്ഞേ

കുറുകുന്നേ ഓമൽ പ്രാവുകൾ……

കഥമൂളി കാറ്റിൻ തുമ്പികൾ……..

കളിചിരികളിൽ ഇളകണ് കിലുകിലെ

അരമണികളും ഇണമിഴികളും ഇടയണ് ഹോ

മേലെ മാനത്തോപ്പിൽ

മേലെ മാനത്തോപ്പിൽ ഇനി എന്നും പൂരക്കാലം

ആനന്ദമായ് ചന്തമായ് ചെന്തളിർ വാസന്തം 

തൂവൽ തൊടും ഓരൊരാൾ ചേരുമരികേ  

പുതുകണ്ണാടി ചേലുള്ള തീരം തേടാം ദൂരെ

Leave a Comment

”
GO