ഗാനം : കാണുമ്പോൾ പറയാമോ
ചിത്രം : ഇഷ്ടം
രചന : സച്ചിദാനന്ദൻ പുഴങ്കര
ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര
കാണുമ്പോൾ പറയാമോ കരളിലെ അനുരാഗം നീ
ഒരു കുറിയെൻ കാറ്റേ
കാണുമ്പോൾ പറയാമോ കരളിലെ അനുരാഗം നീ
ഒരു കുറിയെൻ കാറ്റേ
പ്രിയമാനസം ചൊല്ലും മൊഴി കാതിൽ നീ ചൊല്ലും
എന്റെ തരിവളകൾ പൊട്ടിച്ചിരിയുണർത്തും
പുഴ കണ്ണാടി നോക്കും കാറ്റേ
ഓ….ഓ…… ആ..ആ..ആ….
കാണുമ്പോൾ പറയാമോ കരളിലെ അനുരാഗം നീ
ഒരു കുറിയെൻ കാറ്റേ
തുമ്പച്ചോട്ടിൽ ഓ നീലാകാശം
മയിൽപ്പീലി നീർത്തുമ്പോൾ
മന്ദാരത്തിൻ ഓ ചില്ലത്തുമ്പിൽ
ഒരു പൂ ചിരിക്കുമ്പോൾ
കളിവാക്കു കേട്ടീടാൻ മറുവാക്കു ചൊല്ലീടാൻ
വിറയോടേ നിൽക്കും മോഹം
നെഞ്ചിൽ മഞ്ചാടിയായി കാറ്റേ
കാണുമ്പോൾ പറയാമോ കരളിലെ അനുരാഗം നീ
ഒരു കുറിയെൻ കാറ്റേ
തുമ്പിപ്പെണ്ണിൻ ഓ മോഹാവേശം
കളിയാടി നിൽക്കുമ്പോൾ
കണ്ടാലൊന്നും ഓ മിണ്ടാതോടും
കിളി പാട്ടു മൂളുമ്പോൾ
ഒരു നോക്കു കണ്ടീടാൻ മിഴി പൂട്ടി നിന്നീടാം
കൊതിയോടെ കാക്കും നേരം നാണം
ചങ്ങാതിയായീ കാറ്റേ
കാണുമ്പോൾ പറയാമോ കരളിലെ അനുരാഗം നീ
ഒരു കുറിയെൻ കാറ്റേ
പ്രിയമാനസം ചൊല്ലും മൊഴി കാതിൽ നീ ചൊല്ലും
എന്റെ തരിവളകൾ പൊട്ടിച്ചിരിയുണർത്തും
പുഴ കണ്ണാടി നോക്കും കാറ്റേ
കാണുമ്പോൾ പറയാമോ കരളിലെ അനുരാഗം നീ
ഒരു കുറിയെൻ കാറ്റേ
ഓ.. ഓ.. ആ .. ആ .. ആ