വട്ടത്തില്‍ വെള്ളിത്തിങ്കള്‍ vattathil vellithinkal malayalam lyrics

 


ഗാനം : വട്ടത്തില്‍ വെള്ളിത്തിങ്കള്‍

ചിത്രം : ഇഷ്ടം  

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : സുനിൽ സിത്താര

വട്ടത്തില്‍ വെള്ളിത്തിങ്കള്‍ തിളതിളക്കം

ഓ…… 

പൂത്തിങ്കള്‍ കയ്യില്‍ തങ്കക്കതിരിളക്കം

ഓ……..

വട്ടത്തില്‍ വെള്ളിത്തിങ്കള്‍ തിളതിളക്കം

പൂത്തിങ്കള്‍ കയ്യില്‍ തങ്കക്കതിരിളക്കം

കൈ തൊട്ടപ്പൊ തെന്നിത്തെന്നി

വിട്ടപ്പൊ പൊന്നിപ്പൊന്നി

മുറ്റത്തും വട്ടാരത്തും ചിന്നീ 

ചിന്നിച്ചിന്നി മിന്നും പൊന്നെ

വട്ടത്തില്‍ വെള്ളിത്തിങ്കള്‍ തിളതിളക്കം

പൂത്തിങ്കള്‍ കയ്യില്‍ തങ്കക്കതിരിളക്കം

ചില്ലോളം ചില്ലം ചില്ലം

ചിറ്റോളം തുള്ളം തുള്ളം

പലതുള്ളിപ്പെരുവെള്ളത്തില്‍ താളം

തിരുതിരുതിരുതാളം തത്തും

ചെറുചെറുചെറു ചെല്ലച്ചാറ്റില്‍

തത്തമ്മച്ചെല്ലച്ചുണ്ടില്‍ തോറ്റം

ആക്കൊമ്പത്തീക്കൊമ്പത്താലോലം കാറ്റില്‍

വാലാട്ടിക്കോതയ്ക്കു പാട്ട് 

ഓ…………….

വട്ടത്തില്‍ വെള്ളിത്തിങ്കള്‍ തിളതിളക്കം

പൂത്തിങ്കള്‍ കയ്യില്‍ തങ്കക്കതിരിളക്കം

മിന്നാരപ്പുത്തന്‍ വേഷം 

നഗരത്തിന്‍ നാട്യക്കോലം

നാടോടും നടുവില്‍ക്കൂടെയൊരോട്ടം

തെരുതെരുതെരെ മാറും ഫാഷന്‍

പുതുപുതുപുതു മോഹിനിയാട്ടം

മഴവില്‍ക്കനവേറിപ്പോകും മോഹം

വിതയില്ലാപ്പാടത്തു വേരറ്റുപോകുന്നു

നാടോടിപ്പാട്ടിന്റെയീണം 

ഓ…………….

വട്ടത്തില്‍ വെള്ളിത്തിങ്കള്‍ തിളതിളക്കം

പൂത്തിങ്കള്‍ കയ്യില്‍ തങ്കക്കതിരിളക്കം

കൈ തൊട്ടപ്പൊ തെന്നിത്തെന്നി

വിട്ടപ്പൊ പൊന്നിപ്പൊന്നി

മുറ്റത്തും വട്ടാരത്തും ചിന്നീ

ചിന്നിച്ചിന്നി മിന്നും പൊന്നെ

വട്ടത്തില്‍ വെള്ളിത്തിങ്കള്‍ തിളതിളക്കം

പൂത്തിങ്കള്‍ കയ്യില്‍ തങ്കക്കതിരിളക്കം 

വട്ടത്തില്‍ വെള്ളിത്തിങ്കള്‍ തിളതിളക്കം

പൂത്തിങ്കള്‍ കയ്യില്‍ തങ്കക്കതിരിളക്കം 

 

Leave a Comment