കടലും കരയും പോൽ kadalum karayum pol malayalam lyrics

 

ഗാനം : കടലും കരയും പോൽ

ചിത്രം : വെളിപാടിന്റെ പുസ്തകം 

രചന : സന്തോഷ് വർമ്മ

ആലാപനം: എം ജി ശ്രീകുമാർ

കടലും കരയും പോൽ

തെല്ലും അകലം ഇല്ലാതെ

മനസ്സും മനസ്സുമായ് തമ്മിൽ

കൈകൾ കോർക്കുന്നേ..

കടലിൽ കുളിരോളം ചെല്ലം 

താളം തുള്ളുമ്പോൾ 

കരതൻ മാറത്തും

കാണാത്തിരകൾ തുള്ളുന്നേ

ഇരുട്ടിന്റെ വേരും വെട്ടി വാനമേ….

വിളക്കായ് നീട്ടി നീയും സൂര്യനേ…

കിനാവിന്റെ വെള്ളിത്താരം

വീണ്ടും മിന്നുന്നേ കണ്ണാകെ..

കണ്ണാകെ.. ആനന്ദം…. നെഞ്ചാകെ

കടലും കരയും പോൽ

തെല്ലും അകലം ഇല്ലാതെ..

മനസ്സും മനസ്സുമായ് തമ്മിൽ

കൈകൾ കോർക്കുന്നേ..

കടലും കരയും പോൽ

മറുകര നിന്നും പോരും ഈറൻ പൂങ്കാറ്റേ..

മതിലകമാകെ മാരി മേളം കേട്ടില്ലേ

നാടാകെ… 

ഹോ.. നാടാകേ ..

ആ…

മണ്ണിതിൽ മേലേ വിണ്ണിൻ ദൂതൻ വന്നില്ലേ

അതിരുകളെല്ലാം മായും സ്നേഹം തന്നില്ലേ…

തീരാതെ.. 

ഹോ.. തീരാതെ

കതിരൊളി തൂകി…….

കളിയാടുന്ന ചിരി…….

ഉയിരുള്ള കാലത്തോളം വേണം വാടാതെ..

മായാതെ..മായാതെ..പൂന്തിങ്കൾ ചേലോടെ

കടലും കരയും പോൽ

തെല്ലും അകലം ഇല്ലാതെ..

മനസ്സും മനസ്സുമായ് തമ്മിൽ

കൈകൾ കോർക്കുന്നേ..

കടലിൽ കുളിരോളം ചെല്ലം 

താളം തുള്ളുമ്പോൾ

കരതൻ മാറത്തും..

കാണാത്തിരകൾ തുള്ളുന്നേ

ഇരുട്ടിന്റെ വേരും വെട്ടി..വാനമേ

വിളക്കായ് നീട്ടി നീയും…സൂര്യനേ

കിനാവിന്റെ വെള്ളിത്താരം

വീണ്ടും മിന്നുന്നേ കണ്ണാകെ..

കണ്ണാകെ.. ആനന്ദം നെഞ്ചാകെ

ആ…ആ…

Leave a Comment