കവിതയെഴുതുന്നൂ kavithayezhuthunnu malayalam lyrics

 


ഗാനം : കവിതയെഴുതുന്നൂ

ചിത്രം :രാമൻറെ ഏദൻതോട്ടം

രചന : സന്തോഷ് വർമ്മ

ആലാപനം: സൂരജ് സന്തോഷ്

കവിതയെഴുതുന്നൂ കനക മഷിയാലാരോ

കരളിലുണരുന്നൂ പ്രിയതരമൊരു നവഗാനം

കാറ്റലയിലാരേകി സ്നേഹമയ സംഗീതം

കാൽത്തളിരിൽ നീ ചാർത്തൂ നിന്റെ കളമഞ്ജീരം

പീലിത്തുമ്പു കൊണ്ട് കാലം

മെല്ലെ തൊട്ടുഴിഞ്ഞു ലോലം

നിന്നിൽ നെയ്തോരിന്ദ്രജാലം

കാണും കനവുകൾ ഇതു സഫലം

എത്ര ചൈത്രം നിന്റെ മുന്നിൽ

ചിത്രവർണ്ണം നെയ്‌തു…

ഒന്നു നുകരാൻ നീലമലരേ

ഇന്നുവരെ മറന്നേ പോയോ

എങ്ങുമുയരുന്നിതാ…………. 

ആ………………

എങ്ങുമുയരുന്നിതാ നിന്നുയിരിനുള്ളിലെ

വസന്ത കോകിലത്തിനാലാപം

പീലിത്തുമ്പു കൊണ്ട് കാലം

മെല്ലെ തൊട്ടുഴിഞ്ഞു ലോലം

നിന്നിൽ നെയ്തോരിന്ദ്രജാലം

കാണും കനവുകൾ ഇതു സഫലം

ശ്രീ സുഗന്ധം എന്തിനായ് നീ മൂടിവച്ചൂ പൂവേ

നിന്റെ ഹൃദയം തൊട്ടു തഴുകാൻ

വന്നണയുമിളം കാറ്റായ് ഞാൻ

നിന്നിൽ വിരിയുന്നൊരാ……………….. 

ആ………………………………

നിന്നിൽ വിരിയുന്നൊരാ ചാരുതര സുസ്മിതം

ഒരേദനാക്കി നിന്റെയാരാമം

പീലിത്തുമ്പു കൊണ്ട് കാലം

മെല്ലെ തൊട്ടുഴിഞ്ഞു ലോലം

നിന്നിൽ നെയ്തോരിന്ദ്രജാലം

കാണും കനവുകൾ ഇതു സഫലം

കവിതയെഴുതുന്നൂ കനക മഷിയാലാരോ

കരളിലുണരുന്നൂ പ്രിയതരമൊരു നവഗാനം

കാറ്റലയിലാരേകി സ്നേഹമയ സംഗീതം

കാൽത്തളിരിൽ നീ ചാർത്തൂ നിന്റെ കളമഞ്ജീരം

പീലിത്തുമ്പു കൊണ്ട് കാലം

മെല്ലെ തൊട്ടുഴിഞ്ഞു ലോലം

നിന്നിൽ നെയ്തോരിന്ദ്രജാലം

കാണും കനവുകൾ ഇതു സഫലം

പീലിത്തുമ്പു കൊണ്ട് കാലം

മെല്ലെ തൊട്ടുഴിഞ്ഞു ലോലം

നിന്നിൽ നെയ്തോരിന്ദ്രജാലം

കാണും കനവുകൾ ഇതു സഫലം

Leave a Comment

”
GO