മാവിലക്കുടിൽ maavilakkudil malayalam lyrics

 


ഗാനം : മാവിലക്കുടിൽ

ചിത്രം :രാമൻറെ ഏദൻതോട്ടം

രചന : സന്തോഷ് വർമ്മ

ആലാപനം: രാജലക്ഷ്മി

ഉം ..ഉം ഉം ഉം 

ലാലലല്ലാ ലാലലല്ലാ ലാലലല്ലാ ലാലല്ലാ… 

മാവിലക്കുടിൽ പൈങ്കിളി

കോകിലക്കിളി പാടടീ

വീണ്ടുകിട്ടിയ പൂങ്കുഴൽ 

മഴക്കാർ നിറക്കിളി ഊതെടീ 

മാവിലക്കുടിൽ പൈങ്കിളി

കിളി കോകിലക്കിളി പാടടീ

വീണ്ടുകിട്ടിയ പൂങ്കുഴൽ 

മഴക്കാർ നിറക്കിളി ഊതെടീ 

താഴ്‌വരയിൽ കുഞ്ഞുതെന്നൽ 

താളമിടും നേരത്ത്

ഏഴുസ്വരം തൊട്ടെടുത്തെൻ 

നെഞ്ചകത്തേ കൊമ്പത്ത്

അറിയുമോ കരിമുകിൽ മലയുടെ മാറിൽ

പനിമഴയായ് പെയ്ത പാട്ട്

അറിയുമോ കരിമുകിൽ മലയുടെ മാറിൽ

പനിമഴയായ് പെയ്ത പാട്ട്

മഞ്ഞുമാല കോർക്കും ഋതുസുന്ദരിയുടെ 

പ്രിയനൊരിടയനാദ്യരാഗമോതുന്നൊരു പാട്ടുമേകുമോ

താഴ്‌വരയിൽ കുഞ്ഞുതെന്നൽ 

താളമിടും നേരത്ത്

ഏഴുസ്വരം തൊട്ടെടുത്തെൻ 

നെഞ്ചകത്തേ കൊമ്പത്ത്

കിലുകിലും കളകളം അരുവികൾ വീണ്ടും

കൊലുസ്സുകൾ ചാർത്തുന്ന പാട്ട്

കിലുകിലും കളകളം അരുവികൾ വീണ്ടും

കൊലുസ്സുകൾ ചാർത്തുന്ന പാട്ട്

ഓർമ്മയാറ്റിലൂടെ

കടലാസുതോണിയൊഴുകിയൊഴുകി

ബാല്യതീരമെത്തുന്നൊരു പാട്ടുമേകുമോ

ഉം ..ഉം 

ലാലല് ലല്ലാ ലാലല്ലാ 

ഏഴു സ്വരം തൊട്ടെടുത്തെൻ 

നെഞ്ചകത്തേ കൊമ്പത്ത്

​മാവിലക്കുടിൽ പൈങ്കിളി

കോകിലക്കിളി പാടടീ

വീണ്ടുകിട്ടിയ പൂങ്കുഴൽ 

മഴക്കാർ നിറക്കിളി ഊതെടീ

താഴ്‌വരയിൽ കുഞ്ഞുതെന്നൽ 

താളമിടും നേരത്ത്

ഏഴു സ്വരം തൊട്ടെടുത്തെൻ 

നെഞ്ചകത്തേ കൊമ്പത്ത്

ലാലലല്ലാ ലാലലല്ലാ ലാലലല്ലാ ലാലല്ലാ

ഉം ..ഉം ..ഉം ഉം 

Leave a Comment

”
GO