ഗാനം : മനസ്സിനുള്ളിൽ
ചിത്രം : വസന്തമാളിക
രചന :ഗിരീഷ് പുത്തഞ്ചേരി
ആലാപനം : എം ജി ശ്രീകുമാർ,കെ എസ് ചിത്ര
മനസ്സിനുള്ളിൽ മയങ്ങി നിൽക്കും വെളുത്ത വാവേ
എന്നെ വിളിച്ചുണർത്താൻ വിരുന്നുകാരായ് വരുന്നതാരോ
കണിമലരോ
കളമൊഴിയോ
കസവണിയും കനവുകളോ
മഴയുടെ മണിവിരലോ
ഒരു ചന്ദന ഗന്ധിയിൽ ഇന്നലെ മുത്തിയ
മാനത്തെ കാറ്റോ
വന ചന്ദ്രിക മൂളിയ പൂമഞ്ഞിൻ പാട്ടോ
സോനാ സോനാ സോനാ സോജാ ഓ
സോജാ ഓ സോജാ ഓ
മനസ്സിനുള്ളിൽ മയങ്ങി നിൽക്കും വെളുത്ത വാവേ
എന്നെ വിളിച്ചുണർത്താൻ വിരുന്നുകാരായ് വരുന്നതാരോ
ആരും കൊതിക്കും നിന്റെ മാറിൽ മിനുങ്ങും മൊട്ടിൽ
മായച്ചുണ്ടാൽ മെല്ലെ മുത്തും തേനി തെന്നൽ
ഈണം തുളുമ്പും നിന്റെ പാട്ടിൽ പതുങ്ങി ചെന്നീ
മേഘക്കയ്യാൽ താളം കൊട്ടും മിന്നാ മിന്നൽ
ഞാനൊരു പുഴയായ് പൂവിടും അഴകായ്
പ്രണയ പരാഗം പെയ്യുമ്പോൾ
കൂട്ടിലടച്ച കുയിൽ കിളിയായ് നീ കൊഞ്ചി കുഴയുമ്പോൾ
കുന്നിനുമേലെ ഉദിച്ചുയരുന്നൊരു തിങ്കൾ കാലയായ് ഞാൻ
സോനാ സോനാ സോനാ സോജാ ഓ
സോജാ ഓ സോജാ ഓ
മനസ്സിനുള്ളിൽ മയങ്ങി നിൽക്കും വെളുത്ത വാവേ
എന്നെ വിളിച്ചുണർത്താൻ വിരുന്നുകാരായ് വരുന്നതാരോ
ദൂരെ വെൺമേഘപ്പാടം പൊന്നിൽ കുളിക്കും രാവിൽ
താനേ മിന്നും താരാജാലം വാരി ചൂടാം
നിന്നെ കിനാവും കണ്ട് നെഞ്ചിൽ നിലാവും തൊട്ട്
ഞാലിപ്പൂവൻ വാഴകൊമ്പായ്നിൽക്കുന്നൂ ഞാൻ
താമര മലരെ താരിളം കുളിരേ ആയിരം ഇതളായ് നീ വിരിയൂ
പിന്നെയും എന്റെ കിനാവിലുണർന്നത് പിച്ചക മൊട്ടുകളോ
കണ്ണിലുറങ്ങി ഉണർന്നു പറന്നത് കാണാ പറവകളോ