ഇരുള് നീളും irulu neelum malayalam lyrics

 

ഗാനം : ഇരുള് നീളും

ചിത്രം : എസ്ര

രചന: വിനായക് ശശികുമാർ

ആലാപനം: സച്ചിൻ ബാലു

ഇരുള് നീളും രാവേ..

പുലരിയെന്തേ ദൂരേ…

നിഴലുപോൽ നിൻ ചാരെ ആരാരോ…..

ചിരികളൊന്നായ് മായേ…

ചിതലുപോൽ നിൻ നെഞ്ചിൽ

പതിയെ നീറും നോവാരാരോ……..

പേരില്ലാ പൊരുളുകൾ

തേരോടും നെഞ്ചാകെ 

ഭീതിതൻ ചുരുളുകൾ

വേരോടും മായാജാലം

ചൂതാടാൻ.. കാലം..

വിധിയായ് കൂടെയോ……………

ഇരുള് നീളും രാവേ..

പുലരിയെന്തേ ദൂരേ…

നിഴലുപോൽ നിൻ ചാരെ ആരാരോ

ചിരികളൊന്നായി മായേ

ചിതലുപോൽ നിൻ നെഞ്ചിൽ

പതിയെ നീറും നോവാരാരോ ….

Leave a Comment

”
GO