ഒരു പുഴയരികിൽ oru puzhayarikil malayalam lyrics

 


ഗാനം :ഒരു പുഴയരികിൽ

ചിത്രം :മുന്തിരിവള്ളികൾ തളിർക്കുമ്പോൾ

രചന : റഫീക്ക് അഹമ്മദ്

ആലാപനം: ശ്വേത മോഹൻ

ഒരു പുഴയരികിൽ ചെറുതണലുകളിൽ

നിന്നിടാം ഒരു നിമിഷം…

മിഴി നിറയുവതും കാണാതെ

ചിരി വിടരുവതും കാണാതെ

പകലുകൾ രാവുകൾ മായുമ്പോൾ

ഒരു പുഴയരികിൽ ചെറുതണലുകളിൽ

നിന്നിടാം ഒരു നിമിഷം

വീണുമായും നിലാവിൻ

മുകിൽ ജാലകത്തിനു പിന്നിൽ

ദൂരസാഗരം നോക്കി ഒരു മൂകതാരം നിൽപ്പൂ

ഇടവഴിയിൽ ഇലയാൽ മൂടി

മറയുമൊരെൻ കാല്പാടുണ്ടോ…………….. 

കാണാതേ…………………. 

കാണാതെ കരുതിയ കരിവളതൻ

ചിരികളാ മറവിലുണ്ടോ

​ഒരു പുഴയരികിൽ ചെറുതണലുകളിൽ

നിന്നിടാം ഒരു നിമിഷം

ആദ്യലാളനമേൽക്കേ ഹൃദയാന്തരാളമുലഞ്ഞു

ആരുടേയോ കിനാവിൽ

ഉടലാകെ മുങ്ങിയലിഞ്ഞു….

മറവികളിൽ പനിനീർ തൂകീ

കുതിരുമെൻ നെടുവീർപ്പുണ്ടോ

അറിയാതേ…………………….. 

ഏകാന്ത നിശകളിൽ പുനർജ്ജനിക്കും

സ്മൃതികളാ കടവിലുണ്ടോ

ഒരു പുഴയരികിൽ ചെറുതണലുകളിൽ

നിന്നിടാം ഒരു നിമിഷം

മിഴി നിറയുവതും കാണാതെ

ചിരി വിടരുവതും കാണാതെ

പകലുകൾ രാവുകൾ മായുമ്പോൾ

ഒരു പുഴയരികിൽ ചെറുതണലുകളിൽ

നിന്നിടാം ഒരു നിമിഷം………….

Leave a Comment