മാരിവില്ല് മണ്ണിൽ maarivillu mannil malayalam lyrics

 


ഗാനം :മാരിവില്ല് മണ്ണിൽ

ചിത്രം :മുന്തിരിവള്ളികൾ തളിർക്കുമ്പോൾ

രചന : ഡി ബി അജിത് കുമാർ

ആലാപനം: ബിജിബാൽ

മാരിവില്ല് മണ്ണിൽ നെയ്ത മായാദ്വീപിലൂടെ

കൂരിരുൾ വന്നുമൂടിയോ

പാതി മിന്നി ദൂരെ നിന്ന മായാരാഗമേഘം

മൂകമായ് മാഞ്ഞുപോകയോ

കാറ്റുവന്നു തൂളിയോ ജീവതാളമർമ്മരം…

പാതിമെയ് മറന്നുനിന്നിലൊന്നു തേങ്ങിയോ

ഹൊഹോഹോ ഓഹോഹോ ഹോഹോഹോ ഹോഹോഹോ 

ഹൊഹോഹോ ഓഹോഹോ ഹോഹോഹോ

ഒരേ… ശോകമൂകമാം ചില്ലുകൂട്ടിലെ പാവകൾ

ഒരേ.. കണ്ണുനീർക്കടൽ നീന്തിയെത്തവേ ശൂന്യത

വർണ്ണസൂര്യനിന്നു വീണുടഞ്ഞീ വികാരസാഗരത്തിൽ

ഒരരിയ തൂനിലാവായ് വാ…..

ഇതാ.. കൈക്കുടന്നയിൽ.. ചേർത്തുവച്ചൊരീ വെണ്ണിലാവതേ

പൂത്ത ചില്ലയിൽ ചേക്കേയേറുവാൻ ചായവേ

കണ്ണിലേ കിനാവുപാടമെല്ലാം.. ഇരുണ്ടുപോയ വാനിൽ

ഒരരിയ നേർവെളിച്ചം… താ…..

മാരിവില്ല് മണ്ണിൽ നെയ്ത മായാ ദ്വീപിലൂടെ

കൂരിരുൾ വന്നുമൂടിയോ….

പാതി മിന്നി ദൂരെ നിന്ന മായാരാഗമേഘം

മൂകമായ് മാഞ്ഞുപോകയോ

കാറ്റുവന്നു തൂളിയോ ജീവതാളമർമ്മരം

പാതിമെയ് മറന്നുനിന്നിലൊന്നു തേങ്ങിയോ

ഹൊഹൊഹോ

ഹൊഹോഹോ ഓഹോഹോ ഹോഹോഹോ ഹോഹോഹോ 

ഹൊഹോഹോ ഓഹോഹോ ഹോഹോഹോ

Leave a Comment