സ്വർഗ്ഗം നമ്മുടെ swargam nammude malayalam lyrics

 ഗാനം : സ്വർഗ്ഗം നമ്മുടെ

ചിത്രം : മഴത്തുള്ളിക്കിലുക്കം

രചന : എസ് രമേശൻ നായർ

ആലാപനം :വിധു പ്രതാപ്,കോറസ് 

ഏ……………………………….

സ്വർഗ്ഗം നമ്മുടെ കൈയ്യിൽ തന്നൊരു 

മുത്താണല്ലോ ജീവിതം

ഹോ ഹോ ഹോ ഹോ 

ഹോ ഹോ ഹോ ഹോ 

അതു മറ്റുള്ളോർക്കായ് എറിഞ്ഞുടയ്ക്കും 

വിഡ്ഡികളാവരുതേ നമ്മൾ

ഹോ ഹോ ഹോ ഹോ 

ഹോ ഹോ ഹോ ഹോ

വലിയോന്മാരെ വളർത്താൻ നമ്മൾ 

വഴിയിൽ രക്തം ചിന്തരുതേ

അവരുടെ ബലിയാടുകളായ് തെരുവിൽ 

അറവിനു നിന്നു കൊടുക്കരുതേ

നേരില്ലാത്തൊരു വരവും വേണ്ടാ 

വേണ്ടാ വേണ്ടാ രാഷ്ട്രീയം  

സ്വർഗ്ഗം നമ്മുടെ കൈയ്യിൽ തന്നൊരു 

മുത്താണല്ലോ ജീവിതം

ഹോ ഹോ ഹോ ഹോ 

ഹോ ഹോ ഹോ ഹോ 

അതു മറ്റുള്ളോർക്കായ് എറിഞ്ഞുടയ്ക്കും 

വിഡ്ഢികളാവരുതേ നമ്മൾ

ഹോ ഹോ ഹോ ഹോ 

ഹോ ഹോ ഹോ ഹോ

അവരുടെ മക്കൾ സുരക്ഷിതരാണവരെന്നും 

ബുദ്ധി മിടുക്കന്മാർ

നമ്മളെയങ്കക്കോഴികളാക്കി 

കൊന്നു മുടിക്കും നേതാക്കൾ

എന്തിനുവേണ്ടീട്ടാർക്കായ് നമ്മൾ 

സ്വന്തം ജന്മം കളയുന്നു

കളയിക്കുന്നവർ നേടുന്നൂ 

അവർ കാര്യം കണ്ടു സുഖിക്കുന്നു

വേണം പോലും രാഷ്ട്രീയം 

അതിലൂടവർ മാളിക പണിയുമ്പോൾ

വേണ്ടെന്നോതാൻ അവകാശികൾ നാം 

വെറുതേ ചത്തു മലക്കുന്നു  

സ്വർഗ്ഗം നമ്മുടെ കൈയ്യിൽ തന്നൊരു 

മുത്താണല്ലോ ജീവിതം

ഹോ ഹോ ഹോ ഹോ 

ഹോ ഹോ ഹോ ഹോ 

അതു മറ്റുള്ളോർക്കായ് എറിഞ്ഞുടയ്ക്കും 

വിഡ്ഢികളാവരുതേ നമ്മൾ

ഹോ ഹോ ഹോ ഹോ വിഡ്ഢി 

ഹോ ഹോ ഹോ ഹോ

നൊന്തു വളർത്തീടുമച്ഛനുമമ്മയും 

എന്തിനു വേണ്ടി സഹിക്കുന്നു

 

നമ്മുടെ വീടിനു താങ്ങായ് തണലായ് 

നമ്മുടെ മക്കൾ വളരേണം

അറിവീലാ നാം പ്രായപ്പിഴയാൽ 

അവരുടെ വേർപ്പിൻ മാഹാത്മ്യം

അവിവേകത്താൽ അറിയുന്നീല്ല 

നെടുവീർപ്പിന്റെ കൊടുങ്കാറ്റും

വഴിയിൽ കുറുനരി ഓരിയിടുന്നത്  

ചെവിയോർക്കാൻ നാം നിൽക്കരുതേ

പഠനം പഠനം നമ്മുടെ ലക്ഷ്യം 

പരിപാവനമീ ദിവസങ്ങൾ  

സ്വർഗ്ഗം നമ്മുടെ കൈയ്യിൽ തന്നൊരു 

മുത്താണല്ലോ ജീവിതം

ഹോ ഹോ ഹോ ഹോ 

ഹോ ഹോ ഹോ ഹോ 

അതു മറ്റുള്ളോർക്കായ് എറിഞ്ഞുടയ്ക്കും 

വിഡ്ഢികളാവരുതേ നമ്മൾ

ഹോ ഹോ ഹോ ഹോ വിഡ്ഢി 

ഹോ ഹോ ഹോ ഹോ

വലിയോന്മാരെ വളർത്താൻ നമ്മൾ 

വഴിയിൽ രക്തം ചിന്തരുതേ

അവരുടെ ബലിയാടുകളായ് തെരുവിൽ 

അറവിനു നിന്നു കൊടുക്കരുതേ

നേരില്ലാത്തൊരു വരവും വേണ്ടാ 

വേണ്ടാ വേണ്ടാ രാഷ്ട്രീയം  

സ്വർഗ്ഗം നമ്മുടെ കൈയ്യിൽ തന്നൊരു 

മുത്താണല്ലോ ജീവിതം

ഹോ ഹോ ഹോ ഹോ 

ഹോ ഹോ ഹോ ഹോ 

അതു മറ്റുള്ളോർക്കായ് എറിഞ്ഞുടയ്ക്കും 

വിഡ്ഢികളാവരുതേ നമ്മൾ

ഹോ ഹോ ഹോ ഹോ 

ഹോ ഹോ ഹോ ഹോ

Leave a Comment