ഈ നദി ee nadhi malayalam lyrics

 


ഗാനം : ഈ നദി

ചിത്രം : അനുഗ്രഹീതൻ ആന്റണി

രചന : മനു മഞ്ജിത്ത്

ആലാപനം :ആൻ ആമി,അദീഫ് മുഹമ്മദ്

ഈ….. നദിയൊടുങ്ങും ദൂരം 

ആ………….അലയാഴിയെ പുൽകവേ

ജീവന്റെ പൊൻവീണയേതേതോ 

മൗനം തിരഞ്ഞെന്തിനോ.. 

മോഹങ്ങൾ മൂളുന്ന രാഗങ്ങൾ 

മുറിയുന്നുവോ പാതിയിൽ 

ഞാ…….ൻ സൂര്യ നാളം 

നീ……….മഞ്ഞുമേഘം 

ഇനി നിൻ………..ഓർമ്മയിൽ തെളിയാൻ 

മറുകരയിൽ.. 

നാളേയ്ക്കു ഞാൻ കോർത്തീടുവാൻ 

പൂതേടി പോവുന്നു ഞാൻ……

ഉം…………..ഉം……

ഓ.. ഓ.. ഓ.. 

കാതിൽ മെല്ലെ മൊഴി തേടും നോവുമായ് 

ദൂരെ നിന്നും…… ഒരു തേങ്ങൽ കേട്ടു ഞാൻ 

എവിടേ…… നിഴലായ് കൊഴിഞ്ഞു നീ 

എവിടേ……  തനിയെ തളർന്നു ഞാൻ 

മുറിവുകൾ അറിയണ ചിറകുമായ് 

നിന്നെ തിരയുകയായ്

വെറുമൊരു ഞൊടിയിട തരിക നീ 

ഇന്നെന്നിൽ തുളുമ്പുന്ന പ്രണയത്തിലലിയുവാൻ

 

നീ……………………സൂര്യനാളം 

ഞാ…………..ൻ മഞ്ഞുമേഘം 

ഇനി നിൻ……………….ഓർമ്മയിൽ ഉരുകാം

മറുകരയിൽ.. 

നാളേയ്ക്കു നാം കോർത്തീടുവാൻ 

പൂതേടി നീ പോകവേ 

ഉം.. ഉം.. ഉം…..

Leave a Comment