ഗാനം : നീയേ
ചിത്രം : അനുഗ്രഹീതൻ ആന്റണി
രചന : മനു മഞ്ജിത്ത്
ആലാപനം :ഹരിത ബാലകൃഷ്ണൻ,വിനീത് ശ്രീനിവാസൻ
നീയേ…മറയുകയാണോ
ആരോടും…. പറയാതെ
ഏതോ…മറവിലെ നിഴലായ്
നോവൊന്നും ചൊല്ലാതെ
കഥയറിയാതെ കനവെഴുതാതെ
ഇരുളിതിലൊരു നാളം തിരയുന്നു ഞാൻ
കരളെരിയുന്നു മിഴി നനയുന്നു
ഒരു നിമിനേരം നീയിതിലേ വരുമോ…
കുളിരുമൊരീറൻ കാറ്റായ്
ആരോ എന്നെ തൊട്ടു
എൻ നെഞ്ചിനുള്ളിലുള്ളിലാരും കണ്ടിടാതെ
നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ
ഉയിരിനു കാവലായി കരുതിയതല്ലെ നിന്നെ
എൻ നെഞ്ചിനുള്ളിലുള്ളിലാരും കണ്ടിടാതെ
നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ
ഉയിരിനു കാവലായി കരുതിയതല്ലെ നിന്നെ
നീയേ…മറയുകയാണോ
ആരോടും പറയാതെ
ഉതിരുമീ കണ്ണീർ മണിയിൽ
പരിഭവമൊഴികൾ കലരും
തളരുമെൻ നെഞ്ചിൽ പിടയാൻ
ഒരു ചിരി വീണ്ടും തെളിയും
അലമാലതല്ലും കടലായതുള്ളം
അതിൽ വിങ്ങിയേതോ മൗനം
ഇനിയെത്ര ജന്മം എനിക്ക് നിൻറെ
മനസ്സിൽ മെല്ലെ ചായാൻ…
എൻ നെഞ്ചിനുള്ളിലുള്ളിലാരും കണ്ടിടാതെ
നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ
ഉയിരിനു കാവലായി കരുതിയതല്ലെ നിന്നെ
എൻ നെഞ്ചിനുള്ളിലുള്ളിലാരും കണ്ടിടാതെ
നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ
ഉയിരിനു കാവലായി കരുതിയതല്ലെ നിന്നെ
നീയേ…മറയുകയാണോ
ആരോടും പറയാതെ