ഹംസധ്വനി രസവാഹിനി hamsadhwani rasavaahini malayalam lyrics

 


ഗാനം : ഹംസധ്വനി രസവാഹിനി

ചിത്രം : വർണ്ണക്കാഴ്ചകൾ 

രചന : യൂസഫലി കേച്ചേരി

ആലാപനം : കെ ജെ യേശുദാസ് 

ആ …ആ…..ആ……ആ…..ആ.. ആ  

ഹംസധ്വനി രസവാഹിനി ഹര്‍ഷസുധാദായിനി

ഹംസധ്വനി രസവാഹിനി ഹര്‍ഷസുധാദായിനി

പാടുക നീയാ പ്രിയരാഗം……………..

പാടുക നീയാ പ്രിയരാഗം പാട്ടിനു കൂട്ടാണനുരാഗം

പാട്ടിനു കൂട്ടാണനുരാഗം

ഹംസധ്വനി രസവാഹിനി ഹര്‍ഷസുധാദായിനീ..

സീമന്തരേഖയില്‍ ഭൂമീദേവി സന്ധ്യാകുങ്കുമമണിഞ്ഞൂ

സീമന്തരേഖയില്‍ ഭൂമീദേവി സന്ധ്യാകുങ്കുമമണിഞ്ഞൂ

മുല്ലപ്പൂവില്‍ മാരന്‍ മധുപന്‍ മുരളിയുമൂതിയണഞ്ഞൂ

സംഗീതസാന്ദ്രം ഹൃദയം, രാഗമയം അനുരാഗമയം

ഹംസധ്വനി രസവാഹിനി ഹര്‍ഷസുധാദായിനീ..

ഇണയെത്തേടി മാകന്ദവനിയില്‍ ഏതോ പൂങ്കുയില്‍ പാടീ

ഇണയെത്തേടി മാകന്ദവനിയില്‍ ഏതോ പൂങ്കുയില്‍ പാടീ

സ്വരരാഗമാലിക കോര്‍ത്തു ഹൃദയം അഭിലാഷപുഷ്പങ്ങള്‍ ചൂടി

മാനസമാനന്ദനിലയം, രാഗമയം അനുരാഗമയം

ഹംസധ്വനി രസവാഹിനി ഹര്‍ഷസുധാദായിനി

പാടുക നീയാ പ്രിയരാഗം പാട്ടിനു കൂട്ടാണനുരാഗം

പാട്ടിനു കൂട്ടാണനുരാഗം

ഹംസധ്വനി രസവാഹിനിഹര്‍ഷസുധാദായിനീ..

ഹംസധ്വനി രസവാഹിനിഹര്‍ഷസുധാദായിനീ.. 

Leave a Comment

”
GO