പട്ടുചുറ്റി പൊട്ടുംതൊട്ട് pattu chutti pottum thottu malayalam lyrics

 


ഗാനം : പട്ടുചുറ്റി പൊട്ടുംതൊട്ട്

ചിത്രം : വർണ്ണക്കാഴ്ചകൾ 

രചന : യൂസഫലി കേച്ചേരി

ആലാപനം : കെ ജെ യേശുദാസ് 

പട്ടുചുറ്റി പൊട്ടുംതൊട്ട്

പവിഴമാല മാറിലിട്ട്

കാര്‍വണ്ടിനു വിരുന്നൊരുക്കി

കണ്ണാന്തളി ഓയ്ഹോയ് കണ്ണാന്തളി

പട്ടുചുറ്റി പൊട്ടുംതൊട്ട്

പവിഴമാല മാറിലിട്ട്

കാര്‍വണ്ടിനു വിരുന്നൊരുക്കി

കണ്ണാന്തളി ഓയ്ഹോയ് കണ്ണാന്തളി

മുളപൊട്ടും മോഹംപോലെ

മുത്തുമുത്തു സ്വപ്നംപോലെ

മെല്ലെമെല്ലെ കണ്‍തുറക്കും

പൊന്നാമ്പലേ

മുളപൊട്ടും മോഹംപോലെ

മുത്തുമുത്തു സ്വപ്നംപോലെ

മെല്ലെമെല്ലെ കണ്‍തുറക്കും

പൊന്നാമ്പലേ

നിന്‍ നെഞ്ചിലെ നറുതേനും

സ്നേഹത്തിന്‍ പൂമ്പൊടിയും 

നിന്‍ നെഞ്ചിലെ നറുതേനും

സ്നേഹത്തിന്‍ പൂമ്പൊടിയും 

ആര്‍ക്കു വേണ്ടി പൂവേ 

ആര്‍ക്കു വേണ്ടി

പട്ടുചുറ്റി പൊട്ടുംതൊട്ട്

പവിഴമാല മാറിലിട്ട്

കാര്‍വണ്ടിനു വിരുന്നൊരുക്കി

കണ്ണാന്തളി ഓയ്ഹോയ് കണ്ണാന്തളി 

നന്തുണിതന്നീണം പോലെ

സ്വര്‍ണ്ണവര്‍ണ്ണമേഘം പോലെ

എന്‍റെ ഗ്രാമഭംഗി ചിന്തും 

ചിത്രങ്ങളേ..

നന്തുണിതന്നീണം പോലെ

സ്വര്‍ണ്ണവര്‍ണ്ണമേഘം പോലെ

എന്‍റെ ഗ്രാമഭംഗി ചിന്തും 

ചിത്രങ്ങളേ..

അമ്പലവും ആല്‍ത്തറയും

വയലേലച്ചിന്തുകളും 

അമ്പലവും ആല്‍ത്തറയും

വയലേലച്ചിന്തുകളും വീണമീട്ടീ 

നെഞ്ചില്‍ വീണമീട്ടി

പട്ടുചുറ്റി പൊട്ടുംതൊട്ട്

പവിഴമാല മാറിലിട്ട്

കാര്‍വണ്ടിനു വിരുന്നൊരുക്കി

കണ്ണാന്തളി ഓയ്ഹോയ് കണ്ണാന്തളി 

പട്ടുചുറ്റി പൊട്ടുംതൊട്ട്

പവിഴമാല മാറിലിട്ട്

കാര്‍വണ്ടിനു വിരുന്നൊരുക്കി

കണ്ണാന്തളി ഓയ്ഹോയ് കണ്ണാന്തളി 

കണ്ണാന്തളി ഓയ്ഹോയ് കണ്ണാന്തളി 

ഉം……… ഉം……..

Leave a Comment