ആയിരം വർണ്ണമായ് aayiram varnnamaay malayalam lyrics

 ഗാനം : ആയിരം വർണ്ണമായ്

ചിത്രം : പ്രേം പൂജാരി

രചന : ഒ എൻ വി കുറുപ്പ്

ആലാപനം : കെ ജെ യേശുദാസ്,കെ എസ് ചിത്ര

ആയിരം വർണ്ണമായ് പൂവിടും സ്വപ്നമോ

ആതിരാത്താരമോ ആവണിത്തിങ്കളോ

ആരു നീ മോഹിനീ ആ…

ആരു നീ മോഹിനീ  

ആയിരം വർണ്ണമായ് പൂവിടും സ്വപ്നമോ

ആതിരാത്താരമോ ആവണിത്തിങ്കളോ

ആരു നീ മോഹിനീ ആ…

ആരു നീ മോഹിനീ  

എൻ മുളം തണ്ടിലെ പാട്ടു കേട്ടിന്നലെ

വിണ്ണിൽ നിന്നെന്നെയും തേടി നീ വന്നുവോ

എൻ മുളം തണ്ടിലെ പാട്ടു കേട്ടിന്നലെ

വിണ്ണിൽ നിന്നെന്നെയും തേടി നീ വന്നുവോ

കണ്ടു മോഹിക്കുമെൻ കൺകളിൽ പിന്നെയും

ചന്ദ്രികാരശ്മി തൻ ചന്ദനസ്പർശമോ ആരു നീ  

ആയിരം വർണ്ണമായ് പൂവിടും സ്വപ്നമോ

ആതിരാത്താരമോ ആവണിത്തിങ്കളോ

ആരു നീ മോഹിനീ ആ…

ആരു നീ മോഹിനീ   

ജന്മതീരങ്ങളിൽ ഈ മലർപ്പുഞ്ചിരി

കണ്ടുവോ മാഞ്ഞുവോ പിന്നെയും കാണ്മിതോ 

ജന്മതീരങ്ങളിൽ ഈ മലർപ്പുഞ്ചിരി

കണ്ടുവോ മാഞ്ഞുവോ പിന്നെയും കാണ്മിതോ 

കാണുമാ വേളയിൽ കാതരേ ആയിരം

കാനനജ്ജ്വാലകൾ പ്രാണനിൽ പൂത്തുവോ ആരു നീ 

ആയിരം വർണ്ണമായ് പൂവിടും സ്വപ്നമോ

ആതിരാത്താരമോ ആവണിത്തിങ്കളോ

ആരു നീ മോഹിനീ ആ…

ആരു നീ മോഹിനീ  

ആയിരം വർണ്ണമായ് പൂവിടും സ്വപ്നമോ

ആതിരാത്താരമോ ആവണിത്തിങ്കളോ

ആരു നീ മോഹിനീ ആ…

ആരു നീ മോഹിനീ  

Leave a Comment