മധുമാസം വിരിയണ് madhumaasam viriyanu malayalam lyrics

 


ഗാനം : മധുമാസം വിരിയണ്

ചിത്രം : മേഘസന്ദേശം  

രചന : എസ് രമേശൻ നായർ

ആലാപനം : എം ജി ശ്രീകുമാർ

കാലം മോഹങ്ങള്‍ പൂക്കുന്ന കാലം

പ്രായം സ്നേഹിച്ചു പോകുന്ന പ്രായം

മധുമാസം വിരിയണ് വിരിയണ്

മനമാകെ കുളിരണ് കുളിരണ്

തില്ലാനാ ഹേയ്‌ തില്ലാനാ

മധുമാസം വിരിയണ് വിരിയണ്

മനമാകെ കുളിരണ് കുളിരണ്

തില്ലാനാ ഹേയ്‌ തില്ലാനാ തില്ലാന 

ഉടലാകെ പൊതിയണ് പൊതിയണ്

പുതു മഞ്ഞും കുഴയണ് കുഴയണ്

തില്ലാനാ ഹേയ്‌ തില്ലാനാ തില്ലാന 

തോണിപ്പാട്ടിന്‍ തീരത്ത് 

വീണുറങ്ങും നേരത്ത്

ആരാരോ കരിവളയിട്ടു അറിയാതെന്‍ കരളില്‍ തൊട്ടു

ഞാനാ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത്

അവളൊരു താഴമ്പൂമൊട്ട് അഴകിന് സിന്ദൂരപ്പൊട്ട്

മധുമാസം വിരിയണ് വിരിയണ്

മനമാകെ കുളിരണ് കുളിരണ്

തില്ലാനാ ഹേയ്‌ തില്ലാനാ തില്ലാനാ തില്ലാനാ

പാല്‍മഴക്കാറ്റിന്‍ പടവുകളില്‍ വന്നു 

പകലന്തി മയങ്ങിക്കൊണ്ടിരിപ്പാണോ

കാവിലെ ഉത്സവം കൊടികയറി

നിന്റെ കാമന്റെ വേലയ്ക്കു വിളക്കുണ്ടോ

പകലൊളി കഴിയണ് തകിലടി മുറുകണ് 

തലമുടി വകയാന്‍ വാ

കുളിരല പടരണ് കുറുമൊഴി കുറുകണ്

കരിമിഴിയെഴുതാന്‍ വാ

പനിമതി ഉയരണ് പലവഴി പൊതിയണ്

തിലകമിതണിയാന്‍ വാ

കവിതകള്‍ ഒഴുകണ് കനവുകള്‍ വിളയണ്

കളകളമണിയാന്‍ വാ

ആകാശക്കൂടാരത്തില്‍ ആരാരോ കാതോര്‍ക്കുന്നു

നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത്

വിരിയണ താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട്

മധുമാസം വിരിയണ് വിരിയണ്

മനമാകെ കുളിരണ് കുളിരണ്

തില്ലാനാ ഗരിസനി തില്ലാനാ  

ഉടലാകെ പൊതിയണ് പൊതിയണ്

പുതു മഞ്ഞും കുഴയണ് കുഴയണ്

തില്ലാനാ ഗമപധപമപമഗരി തില്ലാനാ തില്ലാന  

സ്നേഹനിലാവിന്‍ ഇടവഴിയില്‍

ഇന്നും ഓര്‍മ്മകള്‍ തിരിവച്ചു വിളിക്കുന്നു

മോഹത്തിന്‍ കിളികളെ ഉണര്‍ത്തണ്ടേ

തങ്കമോതിരച്ചിരികൊണ്ടു മയക്കണ്ടേ

ഒരുമിഴിതഴുകണ്  കരിമിഴിയലിയണ്

മറുപടി ഇനിയെന്ത്

നിറനിറനിറയണ് പറ പറ കവിയണ്

പുതു പുതു മലരമ്പ്

മഴ മഴ പൊഴിയണ് മനസ്സുകള്‍ നിറയണ്

മദനനു വഴിയെന്ത്

തളിരൊടു തളരണ് തരിവളയുടയണ് പലതിലുമതിലുണ്ട്

കൈവന്നോ സ്വര്‍ഗ്ഗം മണ്ണില്‍ ദൈവങ്ങള്‍ കാതോര്‍ക്കുന്നു

നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത്

വിരിയണ താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട്

മധുമാസം വിരിയണ് വിരിയണ്

മനമാകെ കുളിരണ് കുളിരണ്

തില്ലാനാ ഹേയ്‌ ഹേയ്‌ ഹേയ് ഹേയ്‌ ഹേയ്‌ തില്ലാനാ

തില്ലാനാ

ഉടലാകെ പൊതിയണ് പൊതിയണ്

പുതു മഞ്ഞും കുഴയണ് കുഴയണ്

തില്ലാനാ ഹേയ്‌ തില്ലാനാ തില്ലാന 

തോണിപ്പാട്ടിന്‍ തീരത്ത് 

വീണുറങ്ങും നേരത്ത്

ആരാരോ കരിവളയിട്ടു അറിയാതെന്‍ കരളില്‍ തൊട്ടു

ഞാനാ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത്

അവളൊരു താഴമ്പൂമൊട്ട് അഴകിന് സിന്ദൂരപ്പൊട്ട്

 

Leave a Comment

”
GO