ഗാനം : മഴനിലാവിന്റെ
ചിത്രം : മേഘസന്ദേശം
രചന : എസ് രമേശൻ നായർ
ആലാപനം : കെ എസ് ചിത്ര
ആ…………..ആ ആ ആ..
ആ.. ആ
മഴനിലാവിന്റെ ചിറകുകളില്‍ കുളിരായ് വരുമോ..
ഒഴുകുമീ രാഗവേദനയില്‍ ഹൃദയം തരുമോ
ഇരുളില്‍ എരിയും തിരിയായ്
വിരഹം ഉരുകും മിഴിയായ്
തേങ്ങുന്നൂ ഞാൻ എവിടെ നീ
മഴനിലാവിന്റെ ചിറകുകളില്‍ കുളിരായ് വരുമോ
രാവില്‍ ഈ നിലാവൊഴുകി വരും
ഭൂമിയില്‍ സുഖം മതിവരുമോ
സ്നേഹമായ് സ്വയം തഴുകിവരും
തെന്നലിന്‍ സ്വരം മതിവരുമോ
മാമഴവില്ലിന്‍ ഏഴു നിറങ്ങള്‍
മാറിലലണിഞ്ഞാല്‍ മതിവരുമോ
നിന്‍ കളമുരളിയില്‍ ഏതു ഗാനം
നിശകളില്‍ ഇനിയെന്‍ സാന്ത്വനം
മഴനിലാവിന്റെ ചിറകുകളില്‍ കുളിരായ് വരുമോ
ഒഴുകുമീ രാഗവേദനയില്‍ ഹൃദയം തരുമോ
ആദ്യമായ് ഇതള്‍ മിഴിയെഴുതും
ആശതന്‍ നിറം മതിവരുമോ
ആദ്യമായ് ഒരാള്‍ മെയ്പുണരും
രാത്രിതന്‍ ലയം മതിവരുമോ
വീണയിലൂറും ഏഴു സ്വരങ്ങള്‍
വിരലിനു നനയാന്‍ മതിവരുമോ
നിന്‍ മലര്‍ ശയ്യയില്‍ ഏഴു ജന്മം
നിറയണമിനിയെന്‍ ജീവിതം
മഴനിലാവിന്റെ ചിറകുകളില്‍ കുളിരായ് വരുമോ
ഒഴുകുമീ രാഗവേദനയില്‍ ഹൃദയം തരുമോ
ഇരുളില്‍ എരിയും തിരിയായ്
വിരഹം ഉരുകും മിഴിയായ്
തേങ്ങുന്നൂ ഞാൻ എവിടെ നീ
മഴനിലാവിന്റെ ചിറകുകളില്‍ കുളിരായ് വരുമോ
ഒഴുകുമീ രാഗവേദനയില്‍ ഹൃദയം തരുമോ