തുറക്കാത്ത പൊന്‍വാതില്‍ thurakkaatha ponvaathil malayalam lyrics

 




ഗാനം : തുറക്കാത്ത പൊന്‍വാതില്‍ 

ചിത്രം : സുന്ദരപുരുഷൻ 

രചന : കൈതപ്രം

ആലാപനം : കെ എസ് ചിത്ര

തുറക്കാത്ത പൊന്‍വാതില്‍ 

തുറന്നു ഞാന്‍ തന്നിട്ടും

പിണക്കമെന്നോടെന്തിനാണ്

നിന്റെ പരിഭവം മാറുവാനിന്നെന്തു വേണം

എന്നോടിണങ്ങുവാനിനിയുമിന്നെന്തു വേണം

തുറക്കാത്ത പൊന്‍വാതില്‍ 

തുറന്നു ഞാന്‍ തന്നിട്ടും

പിണക്കമെന്നോടെന്തിനാണ്

നിന്റെ പരിഭവം മാറുവാനിന്നെന്തു വേണം

എന്നോടിണങ്ങുവാനിനിയുമിന്നെന്തു വേണം

ഒരുക്കങ്ങള്‍ പോരാഞ്ഞോ

കിലുക്കങ്ങള്‍ കേള്‍ക്കാഞ്ഞോ

മയക്കമിന്നെന്തിനാണെന്‍

കരള്‍ത്തിങ്കളേ

ഒരുക്കങ്ങള്‍ പോരാഞ്ഞോ

കിലുക്കങ്ങള്‍ കേള്‍ക്കാഞ്ഞോ

മയക്കമിന്നെന്തിനാണെന്‍

കരള്‍ത്തിങ്കളേ

പുഴയലകള്‍ പുണരുമ്പോള്‍

നീയെന്നോര്‍ത്തു ഞാന്‍

കിളിമൊഴിയില്‍ നീ മൊഴിയും

സ്നേഹരഹസ്യങ്ങള്‍

ഇന്നറിയാത്തൂവല്‍മിഴിയില്‍ മയ്യെഴുതീ

മയ്യെഴുതീ

ഈ കൈവള കൊഞ്ചി കേട്ടില്ലേ

എന്‍ നെഞ്ചിലെ മന്ത്രം കേട്ടില്ലേ

കൈവിരല്‍ മെല്ലെ തഴുകുമ്പോള്‍

എന്‍ കാതരമുരളിക തേങ്ങുമ്പോള്‍

ഇന്നാദ്യസമാഗമരാഗം വീണ്ടും

കനവില്‍ കേട്ടില്ലേ  

ഓ കനവില്‍ കേട്ടില്ലേ

തുറക്കാത്ത പൊന്‍വാതില്‍ 

തുറന്നു ഞാന്‍ തന്നിട്ടും

പിണക്കമെന്നോടെന്തിനാണ്

നിന്റെ പരിഭവം മാറുവാനിന്നെന്തു വേണം

എന്നോടിണങ്ങുവാനിനിയുമിന്നെന്തു വേണം 

ചിരിച്ചെപ്പ് കണ്ടില്ലേ 

മുടിപൂക്കൾ തൊട്ടില്ലേ 

ഇനിയുമിന്നെന്തേ പിണക്കമാണോ 

ചിരിച്ചെപ്പ് കണ്ടില്ലേ 

മുടിപൂക്കൾ തൊട്ടില്ലേ 

ഇനിയുമിന്നെന്തേ പിണക്കമാണോ 

പൂമഴയിൽ ഞാൻ പുതുമണമായ് 

നിന്നിലലിഞ്ഞില്ലേ 

ആശകളിന്നായിരമായ് ആടിയുലഞ്ഞില്ലേ 

എൻ കന്യാവനിയിൽ ചന്ദ്രനുദിച്ചില്ലേ 

ഓ……………….

കാണാ കനവിൽ പൂവിളികൾ 

പൂംപുലരിക്കതിരിൽ പൊന്നൊളികൾ 

എന്റെ മനസ്സിൽ മായികമാം 

പൂം പുഞ്ചിരി മലരിൽ തേൻ തുടികൾ 

ഈ മാറിൽ ചേർന്ന് മയങ്ങാൻ 

കൊതിയോടരികിൽ നില്പൂ ഞാൻ 

ഓ അരികിൽ നില്പൂ ഞാൻ 

തുറക്കാത്ത പൊന്‍വാതില്‍ 

തുറന്നു ഞാന്‍ തന്നിട്ടും

പിണക്കമെന്നോടെന്തിനാണ്

നിന്റെ പരിഭവം മാറുവാനിന്നെന്തു വേണം

എന്നോടിണങ്ങുവാനിനിയുമിന്നെന്തു വേണം

തുറക്കാത്ത പൊന്‍വാതില്‍ 

തുറന്നു ഞാന്‍ തന്നിട്ടും

പിണക്കമെന്നോടെന്തിനാണ്

നിന്റെ പരിഭവം മാറുവാനിന്നെന്തു വേണം

എന്നോടിണങ്ങുവാനിനിയുമിന്നെന്തു വേണം 

Leave a Comment