വഞ്ചിഭൂമി പതേ ചിരം vanjibhoomi pathe chiram malayalam lyrics

 


ഗാനം : വഞ്ചിഭൂമി പതേ ചിരം

ചിത്രം : 18 ആം പടി 

രചന: ഉള്ളൂർ എസ് പരമേശ്വരയ്യർ

ആലാപനം : മഞ്ജരി

വഞ്ചിഭൂമി പതേ ചിരം

സഞ്ജിതാഭം ജയിക്കേണം

ദേവദേവൻ ഭവാനെന്നും 

ദേഹസൗഖ്യം വളർത്തേണം

വഞ്ചിഭൂമി പതേ ചിരം

ത്വൽചരിതം എങ്ങും ഭൂമൗ 

വിശൃതമായ് വിളങ്ങേണം

വഞ്ചിഭൂമി പതേ ചിരം

മർത്യമനമേതും ഭവാൽ 

പത്തനമായ് ഭവിക്കേണം 

താവകമാം കുലം മേന്മേൽ

ശ്രീവളർന്നുല്ലസിക്കേണം

വഞ്ചിഭൂമി പതേ ചിരം

മാലകറ്റി ചിരം പ്രജാ

പാലനം ചെയ്തരുളേണം 

വഞ്ചിഭൂമി പതേ ചിരം

സഞ്ജിതാഭം ജയിക്കേണം 

Leave a Comment

”
GO