ചാലക്കുടിക്കാരൻ ചങ്ങാതീ chalakkudikkaaran changaathi malayalam lyrics

 


ഗാനം : ചാലക്കുടിക്കാരൻ ചങ്ങാതീ

ചിത്രം : ചാലക്കുടിക്കാരൻ ചങ്ങാതി

രചന : ബി കെ ഹരിനാരായണൻ

ആലാപനം : പ്രശാന്ത്,സംഗീത നായർ

കൂടപ്പുഴയോരത്തെ മാടക്കിളി പെണ്ണാള്

തോണിത്തുഴത്താളത്തിൽ പാടണ പാട്ട്….

കൂടപ്പുഴയോരത്തെ മാടക്കിളി പെണ്ണാള്

തോണിത്തുഴത്താളത്തിൽ പാടണ പാട്ട്….

ഇക്കരെ വന്നിട്ട് നിങ്ങടെ കാതില്

പറ്റണൊരീണത്തിൽ പാടാം

ചാലക്കുടിക്കാരൻ ചങ്ങാതീ.. 

ചാലക്കുടിക്കാരൻ ചങ്ങാതീ….

പാടത്ത് പൊരിവെയിലില് ഞാറിടുന്ന പെണ്ണിൻ

ഉരുകും കനവായ് ചുരന്ന പാട്ട്.. 

പാടത്ത് പൊരിവെയിലില് ഞാറിടുന്ന പെണ്ണിൻ

ഉരുകും കനവായ് ചുരന്ന പാട്ട്.. 

മോഹത്തിൻ കൂട്ടില് ചങ്ങാത്തത്തിൻ കുമ്പിളിൽ

പാൽക്കഞ്ഞി മധുരമായ് നുണഞ്ഞ പാട്ട്

പീടികത്തിണ്ണേല് ചില്ലിന്റെ കുപ്പീല്

നാരങ്ങാമിട്ടായി ചേലുള്ള പാട്ടുപാടാം

ചാലക്കുടിക്കാരൻ ചങ്ങാതീ…

ചാലക്കുടിക്കാരൻ ചങ്ങാതി

കണ്ണാലെ കരളിലന്നു നീ ചൂണ്ടയിട്ട നേരം

കരിമീൻ മിഴിയായ് തെളിഞ്ഞ പാട്ട്..

കണ്ണാലെ കരളിലന്നു നീ ചൂണ്ടയിട്ട നേരം

കരിമീൻ മിഴിയായ് തെളിഞ്ഞ പാട്ട്..

പുന്നെല്ലിൻ ചൂരുമായ്

തെങ്ങിൻ കള്ളിൻ വീറുമായ്

മുത്തശ്ശിക്കുയിലുകൾ പകർന്ന പാട്ട്

പണ്ടെന്റെ നാട്ടിലെ മൂത്തവർ ചൊല്ലിയ

നെല്ലിക്കപോലുള്ള പാട്ടൊന്നു പാടിത്തരാം

ചാലക്കുടിക്കാരൻ ചങ്ങാതീ….

ചാലക്കുടിക്കാരൻ ചങ്ങാതീ…..

കൂടപ്പുഴയോരത്തെ മാടക്കിളി പെണ്ണാള്

തോണിത്തുഴത്താളത്തിൽ പാടണ പാട്ട്….

കൂടപ്പുഴയോരത്തെ മാടക്കിളി പെണ്ണാള്

തോണിത്തുഴത്താളത്തിൽ പാടണ പാട്ട്….

ഇക്കരെ വന്നിട്ട് നിങ്ങടെ കാതില്

പറ്റണൊരീണത്തിൽ പാടാം

ചാലക്കുടിക്കാരൻ ചങ്ങാതീ.. 

ചാലക്കുടിക്കാരൻ ചങ്ങാതീ….

ചാലക്കുടിക്കാരൻ ചങ്ങാതീ.. 

ചാലക്കുടിക്കാരൻ ചങ്ങാതീ….

Leave a Comment