ഗാനം : പഞ്ചാരപ്പാട്ടുപാടും കുയിലേ
ചിത്രം : ചാലക്കുടിക്കാരൻ ചങ്ങാതി
രചന : സതീഷ് ബാബു മാരുതി
ആലാപനം : പി ജയചന്ദ്രൻ
പഞ്ചാരപ്പാട്ടുപാടും കുയിലേ…
പുന്നാരം മൂളിത്തന്ന അഴകേ…
തേനിട്ട ഈണമുള്ള മുകിലേ….
എന്തിനിത്ര വേഗം നീ അകലേ….
എന്റെ കണ്ണിലെ സ്നേഹനിഴലേ….
നിന്നെയോർത്തു ഞാനിന്നു പാടട്ടേ..
പഞ്ചാരപ്പാട്ടുപാടും കുയിലേ…
പുന്നാരം മൂളിത്തന്ന അഴകേ..
ചാലക്കുടിയാറ്റിൽ നീന്തി തുടിച്ചിട്ടും
കൊതിയിന്നും തീർന്നില്ല പൊന്നേ….
ഇടനെഞ്ചിൽ സ്നേഹം ഏറെ പകർന്നിട്ടും
മതിയായതില്ലെന്റെ കണ്ണേ…
ഈ പാട്ടിനുള്ളിൽ നിറയുന്ന സ്നേഹം
ഈ രാത്രി വിരിയുന്ന നക്ഷത്രമാകും
ഇവിടെ ജനിക്കുവാൻ ഇനിയും പാടുവാൻ
ഇനിയെത്ര ജന്മവും കാത്തിരിക്കാം…
പഞ്ചാരപ്പാട്ടുപാടും കുയിലേ…
പുന്നാരം മൂളിത്തന്ന അഴകേ…
ഈ മണ്ണിൽ വീണ കാലടിപ്പാടുകൾ
മായാത്തൊരോർമ്മകളാകും…
ഈ പാടിയിൽ പാടിപ്പറക്കാൻ
എന്നും കൊതിച്ചേറെ നമ്മൾ….
മിഴിനീർക്കണങ്ങൾ മഴയിലൊളിപ്പിച്ചു
ചിരികൊണ്ടു നമ്മൾ മുഖപടമെഴുതി
ഈ നീലരാവിൽ പുഴപാടിയൊഴുകി
കാർമുകിലിൽ നിന്നു യാത്രാമൊഴീ
പഞ്ചാരപ്പാട്ടുപാടും കുയിലേ…
പുന്നാരം മൂളിത്തന്ന അഴകേ…
തേനിട്ട ഈണമുള്ള മുകിലേ…
എന്തിനിത്ര വേഗം നീ അകലേ…
എന്റെ കണ്ണിലെ സ്നേഹനിഴലേ…
നിന്നെയോർത്തു ഞാനിന്നു പാടട്ടേ..
പഞ്ചാരപ്പാട്ടുപാടും കുയിലേ…
പുന്നാരം മൂളിത്തന്ന അഴകേ….