ഗാനം : ഈ തണുത്ത
ചിത്രം : അനാർക്കലി
രചന : രാജീവ് ഗോവിന്ദ്
ആലാപനം : കാർത്തിക്,ശ്വേത മോഹൻ
താ തത്തരര രര തത്തരര രര തത്തരാ…
തരതരതത്തരാരാ..തരതരതത്തരാരാ..
തരതരത്തത്തരാ തരത്തത്തരാരാ..
ഈ തണുത്ത മണ്‍ചുരങ്ങളിതുവഴി
മെല്ലെ വന്നൊരുമ്മ തന്ന കരൾമിഴിയേ..
നാം നനഞ്ഞ നീലനീലനദിയുടെ
മാറുലഞ്ഞ മെയ് തലോടി രാവൊഴുകീ…
വെണ്ണിലാ തെന്നലായ് എന്നെ നീ തൊട്ടുവോ..
സാഹിബാ…
ഈ തണുത്ത മണ്‍ചുരങ്ങളിതുവഴി
മെല്ലെ വന്നൊരുമ്മ തന്ന കരൾമിഴിയേ…..
ദൂരെയാഷാഡം സായാഹ്ന സംഗീതം
നീർമുത്തു പോൽ നീട്ടി നിൽക്കേ…
ചാരെ നീ നല്കും കാണാകൈനീട്ടം
വാൽപ്പക്ഷികൾ വാങ്ങി നിൽക്കേ…
മാരിമിന്നലിൻ ചിരി
മഴ തോർന്ന മാനസം തൊടും
നീയെത്രമാത്രമെൻ ജീവശാഖിയിൽ
പെയ്തലിഞ്ഞുവെങ്ങോ….
കുനുകുനെ വിരിയണ അരിമുല്ല മലരിന്റെ
മധുരസമിനി പകരാം…
ഈ തണുത്ത മണ്‍ചുരങ്ങളിതുവഴി
മെല്ലെ വന്നൊരുമ്മ തന്ന കരൾമിഴിയേ..
നാം നനഞ്ഞ നീലനീലനദിയുടെ
മാറുലഞ്ഞ മെയ് തലോടി രാവൊഴുകി…
ഞാനെൻ കണ്ണോട്ടം അമ്പെയ്യും പൂമാസം
തേനല്ലിയായ് പൂത്തു നിൽക്കേ…
നീ നിൻ പൊൻശ്വാസം താംബൂലം നേദിക്കും
രാപന്തലിൽ ചേർന്നു നിൽക്കേ…
കോടി പുണ്യമായ് വരൂ
മുകിൽ മേഘജാലമീ ദിനം
നാം കൂട്ട് പോയൊരാ താരമുന്തിരി
തോപ്പിലൂർന്നു വീഴും…
ചിനു ചിനെ ചിതറിയ ചെറു തരി വെളിച്ചത്തിൽ
തുരുതുരെ കനവെഴുതാം…
ഈ തണുത്ത മണ്‍ചുരങ്ങളിതുവഴി
മെല്ലെ വന്നൊരുമ്മ തന്ന കരൾമിഴിയേ..
നാം നനഞ്ഞ നീലനീലനദിയുടെ
മാറുലഞ്ഞ മെയ് തലോടി രാവൊഴുകി…
നിൻ കിനാകുങ്കുമം വാരി നീ തന്നുവോ… രാഞ്ജനാ….