സാഹിബാ saahibhaa malayalam lyrics

 

ഗാനം : സാഹിബാ

ചിത്രം : അനാർക്കലി

രചന : രാജീവ് ഗോവിന്ദ്

ആലാപനം : ഹരിഹരൻ

സാഹിബാ……..ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ…

സാഹിബാ………ഇന്നേതു ലോലഗാനം പാടി നിൽപ്പൂ…

എന്നിലേ സാഗരം മൂകമായ് വാർന്നുവോ

പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ

സാഹിബാ……..ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ…

സാഹിബാ……….

ഈ, മലർക്കാലം… കിനാപ്പൂക്കൾ…. കടം കേട്ടോ…

ആ, മഴക്കാലം… കടൽക്കാറ്റിൻ….. സ്വരം തന്നോ

ഇതളാർന്ന മാരിവില്ലിൻ ചിരിവീണ ചുണ്ടിലുണ്ടോ 

ഒരു സാന്ധ്യഗീത മൗനം എൻ സ്നേഹസാധകം

സാഹിബാ… സാഹിബാ…സാഹിബാ സാഹിബാ…

സാഹിബാ…സാഹിബാ…സാഹിബാ

സാഹിബാ………ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ…

സാഹിബാ……….ഇന്നേതു ലോലഗാനം പാടി നിൽപ്പൂ…

എൻ, മൊഴിചെപ്പിൻ തളിർമോഹം… വരം കേൾക്കേ…

നിൻ, മിഴിക്കുമ്പിൾ കുളിർ നാളം… തലോടുന്നു

അലിവാർന്ന നോവു പാട്ടിൻ തെളിവാർന്ന വാക്കിലുണ്ടോ…

ഒരു കാവ്യരാഗശില്പം എൻ പ്രാണസങ്കടം

സാഹിബാ…സാഹിബാ സാഹിബാ…സാഹിബാ

സാഹിബാ…………………..

സാഹിബാ………ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ…

സാഹിബാ………ഇന്നേതു ലോലഗാനം പാടി നിൽപ്പൂ…

എന്നിലേ സാഗരം മൂകമായ് വാർന്നുവോ…

പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ…

Leave a Comment

”
GO