ഗാനം : ഏതോ മഴയിൽ
ചിത്രം : വിജയ് സൂപ്പറും പൗർണ്ണമിയും
രചന : ജിസ് ജോയ്
ആലാപനം : വിജയ് യേശുദാസ്,ശ്വേത മോഹൻ
സജ്നീ…….
ഏതോ മഴയിൽ നനവോടെ നാമന്നു കണ്ടൂ…
തീരാ മൊഴിയിൽ മൗനങ്ങളൊന്നായലിഞ്ഞൂ…
ഈറൻ കാറ്റിൽ മെല്ലെ… മായും മഞ്ഞിന്റെ ഉള്ളിൽ
ഈറൻ കാറ്റിൽ മെല്ലെ … മായും മഞ്ഞിന്റെ ഉള്ളിൽ
പുലരും പൂക്കളായിതാ
പകലുകൾ തീരാതെ പുതുമഴ തോരാതെ
ഇരുചിറകറിയാതെ ഒന്നാകുന്നേ..
പലനിറമകലുന്നേ പുതുനിറമുണരുന്നേ
ഒരു സ്വരമുയരുന്നേ നെഞ്ചിൽ താനേ…
സജ്നീ…. ഉം ഉം ഉം ഉം ഉം ഉം ഉം
ആദ്യമായെന്നപോൽ അത്രമേൽ ഓമലായ്
നോക്കി നോക്കി നിന്നൂ……..
മാരിവിൽ മാഞ്ഞതും രാവുകൾ പോയതും
നാമറിഞ്ഞതില്ലാ………….
പതിവായി ചാരെ നിന്നതും.. പറയാതെ തമ്മിൽ കണ്ടതും ..
പതിവായി ചാരെ നിന്നതും.. പറയാതെ തമ്മിൽ കണ്ടതും..
ഏതേതോ തേരേറി പോയോ………………
ഒന്നൊന്നും മിണ്ടാതെ പോയോ….
പകലുകൾ തീരാതെ പുതുമഴ തോരാതെ
ഇരുചിറകറിയാതെ ഒന്നാകുന്നേ……..
പലനിറമകലുന്നേ പുതുനിറമുണരുന്നേ
ഒരു സ്വരമുയരുന്നേ നെഞ്ചിൽ താനേ…
പകലുകൾ തീരാതെ പുതുമഴ തോരാതെ
ഇരുചിറകറിയാതെ ഒന്നാകുന്നേ……..
പലനിറമകലുന്നേ പുതുനിറമുണരുന്നേ
ഒരു സ്വരമുയരുന്നേ നെഞ്ചിൽ താനേ…
I like the song 🎵 very much 👌