എന്താണീ മൗനം enthanee mounam malayalam lyrics

 


ഗാനം : എന്താണീ മൗനം

ചിത്രം : വിജയ് സൂപ്പറും പൗർണ്ണമിയും

രചന : ജിസ് ജോയ്

ആലാപനം : കാർത്തിക്,ഷാരോൺ ജോസഫ്

ആ….ഹ….ഹ…ഹ…ഹാ

എന്താണീ മൗനം മായാനായ് മാത്രം 

എന്താണെന്താണിന്നെന്താണ്…

എന്താണീ മേഘം തോരാതെ പെയ്യാൻ 

എന്താണെന്താണിന്നെന്താണ്…

നാമൊന്നാകും ഈ രാവിൻ തീരത്ത് 

പൊൻതാരങ്ങൾ കൂടേറുന്നൂ…

ആരാരോ ആരാരോ ആലോലം പാടുന്നു  

ആകാശം നെഞ്ചിൽ ചായുന്നൂ.. 

ആരാരും കാണാതെ ആരോമൽ പൂന്തിങ്കൾ 

ആരാരിന്നുള്ളം തേടുന്നൂ…

എന്താണീ മൗനം മായാനായ് മാത്രം 

എന്താണെന്താണിന്നെന്താണ്…

എന്താണീ മേഘം തോരാതെ പെയ്യാൻ 

എന്താണെന്താണിന്നെന്താണ്…

ഒരു നോവിൻ കടവത്ത് തിരിതാഴും നേരത്ത് 

ചെറുവെട്ടം നീട്ടാനാരാരോ…

തുടികൊട്ടും മഴയത്ത് തണുവേറും കാറ്റത്ത് 

പിരിയാതെ കൂട്ടായാരാരോ…

പൊയ്‌പ്പോയ രാഗങ്ങൾ ഒന്നാകെ തേടാം 

പാടാനൊരായിരം കാവ്യങ്ങളാകാം 

എങ്ങെങ്ങോ പോയീ മായാമൗനം 

 

ആരാരോ ആരാരോ ആലോലം പാടുന്നു  

ആകാശം നെഞ്ചിൽ ചായുന്നൂ

ആരാരും കാണാതെ ആരോമൽ പൂന്തിങ്കൾ 

ആരാരിന്നുള്ളം തേടുന്നൂ…

ആരാരോ ആരാരോ ആലോലം പാടുന്നു  

ആകാശം നെഞ്ചിൽ ചായുന്നൂ

ആരാരും കാണാതെ ആരോമൽ പൂന്തിങ്കൾ 

ആരാരിന്നുള്ളം തേടുന്നൂ…

Leave a Comment