മെല്ലെ മെല്ലെ melle melle malayalam lyrics

 


ഗാനം : മെല്ലെ മെല്ലെ

ചിത്രം : ജൂൺ

രചന : മനു മഞ്ജിത്ത്

ആലാപനം :റെയ്ഷാദ് റൗഫ്,ബിന്ദു അനിരുദ്ധൻ

മെല്ലെ മെല്ലെ മെല്ലെ വർണ്ണമേഘമായ്

മേലെ മേലെ മേലെ വാനിലാകെയും 

നീന്തി നീന്തി നീന്തി

മാരിവിൽ കുന്നേറാൻ ഒന്നുചേരാൻ  

കൊതിച്ചുവന്നു നാം…

കാണാത്തീരം തേടി പാറിടുന്ന ചെല്ലക്കുറുമ്പെൻ

പ്രായം പാറും മോഹത്തേരിലൊന്നു ചുറ്റിക്കറങ്ങാൻ…

നിറങ്ങളായ് നിറഞ്ഞീടാനെങ്ങോ വസന്തം വിരിഞ്ഞേ..

നുരഞ്ഞുപൊന്തി പടർന്നീടാം നോവേ മറക്കാം തുടങ്ങാം…  

മെല്ലെ മെല്ലെ മെല്ലെ വർണ്ണമേഘമായ്..

മേലെ മേലെ മേലെ വാനിലാകെയും …

നീന്തി നീന്തി നീന്തി..

മാരിവിൽ കുന്നേറാൻ ഒന്നുചേരാൻ

  

നമ്മൾ കൂട്ടും മായക്കൂടിനുള്ളിൽ

മിന്നിത്തിളങ്ങാൻ…

ഓരോ നാളും പുത്തൻ ചേലണിഞ്ഞ് എത്തുന്നരികിൽ..

പറഞ്ഞുതീരാ രഹസ്യങ്ങൾ തമ്മിൽ പകുക്കാം രസിക്കാം…

മനസ്സിനുള്ളിൽ ചിരിച്ചെന്നും വീണ്ടും.. ഇണങ്ങാം പിണങ്ങാം…

മെല്ലെ മെല്ലെ മെല്ലെ വർണ്ണമേഘമായ്..

മേലെ മേലെ മേലെ വാനിലാകെയും …

നീന്തി നീന്തി നീന്തി..

മാരിവിൽ കൊമ്പേറാൻ ഒന്നുചേരാൻ  

കൊതിച്ചുവന്നു നാം…

Leave a Comment

”
GO