ഗാനം : പകലായ് ചാഞ്ഞുപോയ്
ചിത്രം : വിജയ് സൂപ്പറും പൗർണ്ണമിയും
രചന : ജിസ് ജോയ്
ആലാപനം : വിജയ് യേശുദാസ്
പകലായ് ചാഞ്ഞുപോയ്
ഇരവായ് മാഞ്ഞുപോയ്
വിടരാമൊഴികൾ യാത്രയായ്
അകലെ നിന്നതും
അരികെ വന്നതും കഥയായ്
അകലാൻ മാത്രമായ്
വെറുതേ കണ്ടു നാം
തെളിയാനിഴലിൻ ഓർമയായ്
കരളിലായിരം കഥകൾ ബാക്കിയായ്
പറയാൻ……
മധുരം പൊഴിയും നിനവിൻ തരികൾ
ഒരു വാക്കിലേറി മായുന്നുവോ…..
പലനാൾ ഒരുപോൽ മഴയിൽ കുളിരിൽ
ശിശിരങ്ങളിൽ പറന്ന തുമ്പികൾ
നമ്മൾ..
പുലരാൻ വൈകി നാം പിരിയാൻ നേരമായ്
ഇനിയും അറിയാനേറെ നാം….
വഴി മറന്നതും തിരികെ വന്നതും
പറയാൻ….. കഥയായ്….
അരികിൽ അണയും ഒരുനാൾ പറയും
പറയാതെപോയൊരീ നൊമ്പരം….
മിഴികൾ നിറയും മൊഴികൾ ഇടറും
പിരിയില്ല തമ്മിലെന്നോർത്തിടും
നമ്മൾ..
പകലായ് ചാഞ്ഞുപോയ്
ഇരവായ് മാഞ്ഞുപോയ്
വിടരാമൊഴികൾ യാത്രയായ്
പകുതി മാഞ്ഞിടും പാട്ടുപോലെ നാം
പൊഴിയും…… ഇതളായ്……