ഗാനം : ഗുജറാത്തി കാൽത്തള കെട്ടിയ
ചിത്രം : പുലിവാൽ കല്യാണം
രചന : കൈതപ്രം
ആലാപനം : വിധു പ്രതാപ്, ജ്യോത്സ്ന രാധാകൃഷ്ണൻ
ഊ…ഊ…
സിമ്മ സിമ്മ സിമ്മ സിമ്മാ…..
സിസിരി സിസിരി സിരി സിരി സലിയാ (2)
സിരി സിരി സിരി സലിയാ തന്നാനാ
ആ ആ ആ ആ ആ ആ ആ
ജനക് ജനക് ജന് ബാജെ പായലിയാ
നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ
ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണ് നീ
പഞ്ചാബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണ് നീ
മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ
കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ
ഈ കൊലുസിനു തഞ്ചം പോരെടി പഞ്ചാരപൂങ്കുയിലേ..
യാര് യാരേ…..ഏ ഏ ഏ ഏ
യാരെ അന്ഗ്ണാ…..
ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണ് നീ
പഞ്ചാബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണ് നീ
തോഴീ………….
ജനക് ജനക് ജന് കാലില് കില് കില്
അരമണി കിങ്ങിണി അരയരയോ
ആടാനൊരുങ്ങുമ്പോൾ എനിക്കിന്ന് മുന്നിൽ അലങ്കാര പൂ പന്തൽ
കാലൊന്നനങ്ങുമ്പോൾ മലർത്തേരിറങ്ങും അനുരാഗ പൂ തിങ്കൾ
നിലയ്ക്കാത്ത മേളത്തിൽ നടനം തുടങ്ങുമ്പോൾ
ഇനിയൊന്നു കൂടെ കൂടാമോ
അത്തറു വേണം ഇത്തറു വേണം പത്തരമാറ്റിനു പൊന്നും വേണം
പൂമഴ വേണം പൂക്കുട വേണം ആശക്കരളിന്നരികില് വേണം
ബർസെ ബർസേ……………. ദിൽസെ ദിൽസേ………
ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണ് ഞാൻ
പഞ്ചാബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണ് ഞാൻ
നാച്ചോരെ നാച്ചോരെ നാച്ചോരേ…
ഗാവോരെ ഗാവോരെ ഗാവോരേ..
മഴത്തുള്ളിയായ് നാം ഇലത്താളിനുള്ളിൽ
മിഴി തൂർന്നു നിൽക്കുമ്പോൾ
ഒരു സൂര്യനെപോൽ അവനെന്റെ ഉള്ളിൽ
പൊൻ പീലി നീർത്തി വന്നൂ
വിരലൊന്നു തഴുകുമ്പോൾ ഇടം കണ്ണ് തുടിച്ചെന്റെ
ഇടനെഞ്ചിലെന്തോ തുളുമ്പീ
ലാത്തിരി വേണം പൂത്തിരി വേണം
മുന്തിരി വള്ളിയിലൂഞ്ഞാൽ വേണം
ഒത്തിരി ഒത്തിരി സ്വപ്നം വേണം
സ്വപ്നം കൊണ്ടൊരു സ്വർഗ്ഗം വേണം
യാരി യാരീ..ഗ മ പ മ പ മ പ സ നി ധ നി പാ
യാരി അന്ഗ്ണാ ആ………. ആ… ആ…. ആ ആ ..
ഗുജറാത്തി ഗുജറാത്തി ഗുജറാത്തി കാൽത്തള
കെട്ടിയ മലയാളിപ്പെണ്ണാണു ഞാൻ
പഞ്ചാബി പഞ്ചാബി പഞ്ചാബി ലഞ്ചി കൊഞ്ചും
മണവാട്ടിപ്പെണ്ണാണു ഞാൻ
മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ
കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ
ഈ കൊലുസിനു തഞ്ചം പോരെടി പഞ്ചാരപൂങ്കുയിലേ..
യാര് യാരേ …..ഏ ഏ ഏ
യാരെ അന്ഗ്ണാ…..
ജനക് ജനക് ജന് ബാജെ പായലിയാ
നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ
ജനക് ജനക് ജന് ബാജെ പായലിയാ
നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ