തേവരത്തെരുവിലിന്നു thevaratheruvilinnu malayalam lyrics




 ഗാനം : തേവരത്തെരുവിലിന്നു

ചിത്രം : പുലിവാൽ കല്യാണം

രചന : കൈതപ്രം

ആലാപനം : എം ജി ശ്രീകുമാർ,അഫ്സൽ,ഹരിശ്രീ അശോകൻ

എനിക്കു കിട്ടീ മുട്ടായി

കലപിലക്കണ മുട്ടായീ

കൊതി പിടിക്കണ്ട കുട്ടായീ

കടി പിടിക്കേണ്ട ലൂട്ടായീ

നിനക്കും കിട്ടും മുട്ടായീ

പലപലപല പലപലപല പലപലപല മുട്ടായീ

മുട്ടായീ മുട്ടായീ ബുദ്ധിമുട്ടായീ

തേവരത്തെരുവിലിന്നു തേരോട്ടം

കോമരത്തിരയിളക്കും തിറയാട്ടം

ആഘോഷക്കൊടിയേറും  ചെമ്മാന ചെരിവാകെ

മത്താപ്പിൻ കുടമാറ്റങ്ങൾ…

പൊട്ടി ചിരിക്ക് ചിരിക്ക് ചിങ്കാരി

പാറി പറക്ക് പറക്ക് പൂവാലി

തിറകെട്ടി  തുടികൊട്ടി പൊടി പൂരത്തിൻ

മേളത്തിൽ അമിട്ടടിച്ചേ

തേവരത്തെരുവിലിന്നു തേരോട്ടം

കോമരത്തിരയിളക്കും തിറയാട്ടം

എറണാകുളം കത്തിയതും പൊട്ടനറിഞ്ഞില്ല,സത്യം

ഭൂഗോളം വിറ്റതും പുള്ളേരറിഞ്ഞില്ല ഹ ഹ ഹ ഹ 

കല്യാണ കഥ ചൊല്ലി കൈയ്യെത്തി കുറി കൊത്തി

തത്തമ്മ കൈ നിറഞ്ഞേ..

കൂട്ടത്തിൽ കൂടി നിന്ന് കുഞ്ഞോമൽ കളി പറഞ്ഞ്

പൊൻ തൂവൽ കാറ്റുണർന്നേ..

കാണാക്കുമ്പിൾ പൊന്നു കവിഞ്ഞേ

കന്നിനിലാവിൻ കോടിയുലഞ്ഞേ

കാട്ടിലെ അമ്പലത്തിൽ കാവിലെ കൂത്തരങ്ങിൽ

മാമല തകിലടി കേട്ടേ…..

പൊട്ടി ചിരിക്ക് ചിരിക്ക് ചിങ്കാരി

പാറി പറക്ക് പറക്ക് പൂവാലി

തിറ കെട്ടി തുടി കൊട്ടി പൊടി പൂരത്തിൻ

മേളത്തിൽ അമിട്ടടിച്ചേ

തള്ള് തള്ള് ചക്കടവണ്ടി

തള്ള് തള്ള് തുക്കട വണ്ടി

തുള്ളി തുള്ളി തുമ്മണ വണ്ടി ഓട്ടാൻ  വാ

തള്ള് തള്ള് ചക്കടവണ്ടി

തള്ള് തള്ള് തുക്കട വണ്ടി

തുള്ളി തുള്ളി തുമ്മണ വണ്ടി ഓട്ടാൻ  വാ വാ വാ വാ

തേവരത്തെരുവിലിന്നു തേരോട്ടം

കോമരത്തിരയിളക്കും തിറയാട്ടം

ആളില്ലാ കളിവണ്ടി കതകില്ലാ കുതിരവണ്ടി

കല്യാണത്തേരൊരുങ്ങി….

കല്യാണത്തേരേറി ചങ്ങാതിച്ചെക്കന്മാർ

ചങ്ങാത്തം കൂടി വന്നേ….

വീടാണെങ്കിൽ പെൺകൊടി വേണം

പെൺകൊടിയെങ്കിൽ ആൺ തുണ വേണം

ആൺ തുണ കൂട്ടരുമായ് പെണ്മണി

പൈങ്കിളിക്ക് മാങ്കല തുയിലുണരേണം…

പൊട്ടിച്ചിരിക്ക് ചിരിക്ക് ചിങ്കാരി

പാറി പറക്ക് പറക്ക് പൂവാലി

തിറ കെട്ടി തുടി കൊട്ടി പൊടി പൂരത്തിൻ

മേളത്തിൽ അമിട്ടടിച്ചേ

തേവരത്തെരുവിലിന്നു തേരോട്ടം

അട കോമരത്തിരയിളക്കും തിറയാട്ടം

ആഘോഷക്കൊടിയേറും  ചെമ്മാന ചെരിവാകെ

മത്താപ്പിൻ കുടമാറ്റങ്ങൾ…

ഹെയ് ചിനക്ക് ചിനക്ക് ചിന്നാന 

ധിന ധിൻ ധിന ധിന ധിന്നാന 

തരത്തത്താ തരത്തത്താ തരത്തത്തര തരത്തത്തര തകധിമിതോം

Leave a Comment