ഇരുളിൻ കയങ്ങളിൽ irulin kayangalil malayalam lyrics

 

ഗാനം : ഇരുളിൻ കയങ്ങളിൽ 

ചിത്രം : ഡിസംബർ 

രചന : കൈതപ്രം

ആലാപനം : കെ ജെ യേശുദാസ്

ഇരുളിൻ കയങ്ങളിൽ 

പുതിയൊരു സൂര്യൻ പുലർന്നുവോ

കണ്ണീർത്തടങ്ങളിൽ 

രാവിൻ പ്രണയം വിരിഞ്ഞുവോ

വാർമുകിലിൻ കരിമെയ്യിൽ 

മഴവില്ലിൻ ചിരി വിരിഞ്ഞൂ

നിറങ്ങൾ തൂവി സ്നേഹമഴ 

ഇരുളിൻ കയങ്ങളിൽ 

പുതിയൊരു സൂര്യൻ പുലർന്നുവോ

പറയാൻ മറന്നൂ പാടാൻ മറന്നൂ

മിണ്ടാതെ മിണ്ടീ മൗനങ്ങൾ സ്നേഹാർദ്രമായ്

പറയാൻ മറന്നൂ പാടാൻ മറന്നൂ

മിണ്ടാതെ മിണ്ടീ മൗനങ്ങൾ സ്നേഹാർദ്രമായ്

വേദന മറന്നു പോയ് 

മുഖ ചന്ദ്രിക തെളിഞ്ഞു പോയ്

മിഴികൾ നനഞ്ഞു പോയ്

ഈ പരിഭവ ലയങ്ങളിൽ 

ഇരുളിൻ കയങ്ങളിൽ 

പുതിയൊരു സൂര്യൻ പുലർന്നുവോ

കണ്ണീർത്തടങ്ങളിൽ 

രാവിൻ പ്രണയം വിരിഞ്ഞുവോ

വാർമുകിലിൻ കരിമെയ്യിൽ 

മഴവില്ലിൻ ചിരി വിരിഞ്ഞൂ

നിറങ്ങൾ തൂവി സ്നേഹമഴ 

ഇരുളിൻ കയങ്ങളിൽ 

പുതിയൊരു സൂര്യൻ പുലർന്നുവോ

ഇവളെന്റെ ജീവൻ ഇവളെന്റെ താളം

ജന്മാന്തരങ്ങൾ തേങ്ങുന്നോ പൊന്നോർമ്മയിൽ

ഇവളെന്റെ ജീവൻ ഇവളെന്റെ താളം

ജന്മാന്തരങ്ങൾ തേങ്ങുന്നോ പൊന്നോർമ്മയിൽ

എന്തിനു കരഞ്ഞൂ നീ എന്തിനു പിണങ്ങി നീ

എന്തിനു തലോടി നീ എന്തിനു പുണർന്നു നീ  

ഇരുളിൻ കയങ്ങളിൽ 

പുതിയൊരു സൂര്യൻ പുലർന്നുവോ

കണ്ണീർത്തടങ്ങളിൽ 

രാവിൻ പ്രണയം വിരിഞ്ഞുവോ

വാർമുകിലിൻ കരിമെയ്യിൽ 

മഴവില്ലിൻ ചിരി വിരിഞ്ഞൂ

നിറങ്ങൾ തൂവി സ്നേഹമഴ 

ഇരുളിൻ കയങ്ങളിൽ 

പുതിയൊരു സൂര്യൻ പുലർന്നുവോ

Leave a Comment

”
GO