ഗാനം : നിറമാനം പൂത്ത പോൽ
ചിത്രം : ഡിസംബർ
രചന : കൈതപ്രം
ആലാപനം : ജാസി ഗിഫ്റ്റ്
നിറമാനം, പൂത്ത പോൽ കുടയോളം…. തിങ്കൾ
നിൻ മൗനം, പൂത്തപ്പോൾ. കനവാകെ…. പാട്ട്
നഗരരാവിൻ നെഞ്ചിൽ നിറയെ നിയോൺ മുല്ലപ്പൂ
ഇള മനസ്സിൻ മിഴികൾ തോറും നിറയും ചഷകം
കണ്ടു നിന്നാൽ കാണാകനവിൽ കന്നിനിലാ ചന്തം
കേട്ടു നിന്നാൽ പ്രണയ തുമ്പി പാട്ടിൻ താളം
നീയറിയാതെ നിന്നിലലിഞ്ഞു ഞാൻ
ഹൃദയ നിലാ…വായ് വിണ്ണിലലിഞ്ഞു ഞാൻ…
തിര തുള്ളും മോഹങ്ങൾ
ഒരു നൂറു പൊൻ തുടിയിൽ ഉണരുമ്പോൾ
കിച്ചാതെൻ തന്ത്രികളീൽൽ ഞാൻ ഒഴുകി
പുളകങ്ങൾ പൂക്കുന്നു
നീ മെല്ലെ ഒഴുകീ വരും ഈണത്തിൽ
ഡാഫോഡിൽ പൂത്തുലയും രാവായ് നീ
ഈ നിമിഷം……. പ്രിയ നിമിഷം…….
ഈ നിമിഷം……. നെഞ്ചോടു ചേർക്കും ഞാൻ
പൂവാണോ പൊന്നാണോ
നീ നിനവിൽ ഒഴുകി വരും ആലിലയോ
മിന്നാണോ മുത്താണോ നീ ആ…….രോ
യാമങ്ങൾ കൊഴിയുമ്പോ
നിൻ ലഹരി പോലുമൊരു സംഗീതം
കഥയാണോ കനവാണോ നീ ആരോ……
ഇതു വഴിയേ………… തൊഴുതുണരും
മുകിലുകളേ…………. ഈ വൈഡൂര്യമെന്താണോ