ഒരു സിംഹമലയും കാട്ടിൽ oru simhamalayum kaattil malayalam lyrics

 




ഗാനം : ഒരു സിംഹമലയും കാട്ടിൽ

ചിത്രം : തെങ്കാശിപ്പട്ടണം 

രചന : കൈതപ്രം

ആലാപനം : സുജാത മോഹൻ


ഒരു സിംഹമലയും കാട്ടിൽ

തുണയോടെ അലറും കാട്ടിൽ

വഴിമാറി വന്നു ചേർന്നു

ഒരു കുഞ്ഞു മാൻ കിടാവ്

സിതാറിൽ തരഫിട്ട് ചിട്ടവെച്ച് താളമിട്ട്

ചിട്ടാ സ്വരമൊരുക്കി പാടെടി സരിഗമ

ഹെച്ച് കട്ട മൃദംഗത്തിൽ എട്ട് കട്ട ശ്രുതിയിട്ട്

പക്കാല കച്ചേരി പാടെടി പധനിസ…

ഒരു സിംഹമലയും കാട്ടിൽ

തുണയോടെ അലറും കാട്ടിൽ

വഴിമാറി വന്നു ചേർന്നു

ഒരു കുഞ്ഞു മാൻ കിടാവ്

അമറുന്ന സിംഹം അരികെ

ഇരുളുന്ന രാത്രിയരികെ

അറിയാത്ത കാട്ടിനുള്ളിൽ

പിടയുന്ന നെഞ്ചുമായി

ആരോരും കൂടെയില്ലാതലയുന്നു മാൻ കിടാവ്

ആരോരും കൂടെയില്ലാതുഴറുന്നു മാൻ കിടാവ്…

കഥയിലെ ചെമ്പുള്ളി മറുകുള്ള 

മാനിനിന്നൊളിക്കുവാനിടങ്ങളുണ്ടോ

അവളുടെ കൂടെ കളിച്ചോടി നടക്കുവാൻ

മരഞ്ചാടിക്കുരങ്ങനുണ്ടോ

ഒരു കുട്ടിക്കൊമ്പൻ കൂട്ടുണ്ടോ

ഒരു താമരവട്ടക്കുടയുണ്ടോ

ആലിങ്കൊമ്പത്തൂഞ്ഞാലാടും പൊന്നോലഞ്ഞാലീ

കളിയോടക്കുഴലൂതിപ്പാടും പാഞ്ചാലികുരുവീ

ഒരു സിംഹമലയും കാട്ടിൽ

തുണയോടെ അലറും കാട്ടിൽ

വഴിമാറി വന്നു ചേർന്നു

ഒരു കുഞ്ഞു മാൻ കിടാവ്

സിതാറിൽ തരഫിട്ട് ചിട്ടവെച്ച് താളമിട്ട്

ചിട്ടാ സ്വരമൊരുക്കി പാടെടി സരിഗമ

ഹെച്ച് കട്ട മൃദംഗത്തിൽ എട്ട് കട്ട ശ്രുതിയിട്ട്

പക്കാല കച്ചേരി പാടെടി പധനിസ…

കുയിലമ്മപാട്ടിന്റെ കുറുകുഴൽ കേൾക്കുമ്പോൾ

ഇളകുന്ന മയിലുണ്ടോ

മയില്‍പ്പീലി വിരുത്തുമ്പോൾ മാനത്തിൻ മണിമേഘ

തുടിയുടെ താളമുണ്ടോ

ഒരു കൊട്ടുണ്ടോ കുഴലുണ്ടോ

മണിമുത്തുണ്ടോ മിന്നുണ്ടോ

കാലിൽ കിങ്ങിണി കെട്ടിപ്പായും പൂഞ്ചോലത്തിരയിൽ

ഇലവള്ളത്തിൽ തുഴഞ്ഞു പോകും കുഞ്ഞനുറുമ്പുണ്ടോ

ഒരു സിംഹമലയും കാട്ടിൽ

തുണയോടെ അലറും കാട്ടിൽ

വഴിമാറി വന്നു ചേർന്നു

ഒരു കുഞ്ഞു മാൻ കിടാവ്

അമറുന്ന സിംഹം അരികെ

ഇരുളുന്ന രാത്രിയരികെ

അറിയാത്ത കാട്ടിനുള്ളിൽ

പിടയുന്ന നെഞ്ചുമായി

ആരോരും കൂടെയില്ലാതലയുന്നു മാൻ കിടാവ്

ആരോരും കൂടെയില്ലാതുഴറുന്നു മാൻ കിടാവ്…

സിതാറിൽ തരഫിട്ട് ചിട്ടവെച്ച് താളമിട്ട്

ചിട്ടാ സ്വരമൊരുക്കി പാടെടി സരിഗമ

ഹെച്ച് കട്ട മൃദംഗത്തിൽ എട്ട് കട്ട ശ്രുതിയിട്ട്

പക്കാല കച്ചേരി പാടെടി പധനിസ…

സിതാറിൽ തരഫിട്ട് ചിട്ടവെച്ച് താളമിട്ട്

ചിട്ടാ സ്വരമൊരുക്കി പാടെടി സരിഗമ

ഹെച്ച് കട്ട മൃദംഗത്തിൽ എട്ട് കട്ട ശ്രുതിയിട്ട്

പക്കാല കച്ചേരി പാടെടി പധനിസ…

Leave a Comment