ഉയിരേ uyire malayalam lyrics

 ഗാനം : ഉയിരേ 

ചിത്രം : മിന്നൽ മുരളി

രചന : മനു മഞ്ജിത്ത്

ആലാപനം : നാരായണി ഗോപൻ,മിഥുൻ ജയരാജ്

ഉയിരേ ഒരു ജന്മം നിന്നെ 

ഞാനും അറിയാതെ പോകേ 

വാഴ്വിൽ കനലാളും പോലെ 

ഉരുകുന്നൊരു മോഹം നീയേ 

നെഞ്ചുലഞ്ഞ മുറിവിലായ് 

മെല്ലെ മെല്ലെ തഴുകുവാൻ 

നിലവാകാം നിഴലാകാം 

മണ്ണടിയും നാൾ വരെ 

കൂടെ കാവലായ് കണ്ണേ നിന്നെ കാക്കാം 

സ്വപ്നം നീ സ്വന്തം നീയേ 

സ്വർഗം നീ സർവ്വം നീയേ….

മേഘം വാനിലെങ്കിലും 

ദൂരെ ദൂരെ മാഞ്ഞുവെങ്കിലും 

താഴെ ആഴിയെത്തുവാൻ 

മഴയായ് വീണ്ടും പെയ്തിറങ്ങുമേ 

ഉലകിതിനോടും പൊരുതിടുമിനി ഞാൻ 

നിന്നെ നേടാനഴകേ….. 

ഇവളിനി നിന്നിൽ കലരുകയായേ 

ഒരു നദിയായ് നാമൊഴുകാം…. 

മിഴിയിൽ….. നീയേ……

നീയേ……………….. നീയേ…………. 

നീയേ………………..

ഉയിരേ ഒരു ജന്മം നിന്നെ 

ഞാനും അറിയാതെ പോകേ 

വാഴ്വിൽ കനലാളും പോലെ 

ഉരുകുന്നൊരു മോഹം നീയേ 

നെഞ്ചുലഞ്ഞ മുറിവിലായ് 

മെല്ലെ മെല്ലെ തഴുകുവാൻ 

നിലവാകാം നിഴലാകാം 

മണ്ണടിയും നാൾ വരെ 

കൂടെ കാവലായ് കണ്ണേ നിന്നെ കാക്കാം 

സ്വപ്നം നീ സ്വന്തം നീയേ 

സ്വർഗം നീ സർവ്വം നീയേ……………

 

സ്വപ്നം നീ സ്വന്തം നീയേ…. 

സ്വർഗം നീ സർവ്വം നീയേ….

 

Leave a Comment

”
GO