Movie: Kaancheepurathe Kalyaanam
Music : M Jayachandran
Vocals : Sujatha Mohan
Lyrics : Rajeev Alunkal
Year: 2009
Director: Fazil-Jayakrishna
Malayalam Lyrics
അത്തിമരക്കിളി മുത്തുക്കുഴൽ വിളി
അങ്ങേക്കര പൂത്തെടീ പൊന്നരളി
ഗുണ്ടുമല്ലിക്കൊടി എൻ കണ്ണുപൊത്തിക്കളി
കിനാവൊരു വൈഗ നദി ഹോഹോയ്
(അത്തിമരക്കിളി..)
കാഞ്ചീപുരം പട്ടും ചൂടി വാ മാർകഴിത്താരകേ
കണ്ണിൽ മഷിക്കൂട്ടും കൊണ്ടു വാ
തിരുക്കോവിൽ തിങ്കളേ
വെയിൽ ചായും ചോലയിൽ പൂമാസം വന്നെടീ
ഉള്ളിനുള്ളിലൊളിക്കും ഓർമ്മയിൽ
കള്ളച്ചിരി പൊഴിക്കും തളിർ മൊഴി
(അത്തിമരക്കിളി..)
ചെന്താർമിഴി പൂവും ചിമ്മി വാ ചിത്തിരപ്പൈതലേ
കണ്ണാന്തളിപ്പാടം തേടി വാ തൈമാസത്തെന്നലേ
നിഴൽ നീളും നേരമായ് മയിലാടും മേടയിൽ
തങ്ക നിലവൊരുക്കാൻ വന്നെടീ
സങ്കതമിഴ് മകളിൻ തേൻ മൊഴി
(അത്തിമരക്കിളി..)
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i