Chandana mazhayude malayalam lyrics


Movie: oru pakka nadan premakadha 
Music : mohan sithara
Vocals vineethsrenivasan , shika 
Lyrics :k jayakumar  
Year: 2020
Director:Vinod Nettathanni 
 

Malayalam Lyrics

ചന്ദനമഴയുടെ പൊന്നിഴ മീട്ടി അനുഭൂതികളുടെ

ശ്രുതിയുണരുമ്പോൾ പാടൂ പുതു രാഗം

മഴവിരലെഴുതിയ കവിതകൾ മൂളി താഴ്‌വര

തഴുകി പുഴയൊഴുകുമ്പോൾ പാടൂ ജല രാഗം

കാത്തിരിപ്പിന്റെ പുണ്യം ഇന്നെൻ ചാരേ

പ്രണയ മഴ തന്ന മധുരം ഹൃദയം നിറയേ

അനുരാഗവതീ അനുരാഗസരസ്സിൻ

പനിനീർക്കുളിരിൽ നീരാടാൻ വാ

ചന്ദനമഴയുടെ പൊന്നിഴ മീട്ടി അനുഭൂതികളുടെ

ശ്രുതിയുണരുമ്പോൾ പാടൂ പുതു രാഗം

പ്രണയമുത്തുകൾ വാരിത്തൂകി

മേഘ ദൂതികൾ വന്നു

ഹർഷ വീചികൾ ചിറകു വിരിച്ചു

മാനസ മൗനം മാഞ്ഞു

ഹേ പ്രണയം കുളിരായി പ്രണയം സുഖമായി

പ്രണയം കുളിരായി പ്രണയം സുഖമായി

ഓമനക്കാറ്റേ വാ വാ

ഓമനക്കാറ്റേ വാ വാ

ഒന്നാനാം കുന്നിൽ നിന്നാറാടി കണ്ണിൽന്നു

ഓമനക്കാറ്റേ വാ വാ

കരളിലെ ഉന്മാദമെല്ലാം പങ്കുവയ്‌ക്കേണം

ചന്ദനമഴയുടെ പൊന്നിഴ മീട്ടി അനുഭൂതികളുടെ

ശ്രുതിയുണരുമ്പോൾ പാടൂ പുതു രാഗം

ആലിംഗന സുഖമറിയും മണ്ണിൽ പടരും

സ്വപ്‌ന സുഗന്ധം

പൊന്മണികൾ ഉതിരും ഇലകളിലെങ്ങും

നിർവൃതികൾ ചാർത്തും താളം

പ്രണയം ലയമായേ പ്രണയം നിറവായേ

പ്രണയം ലയമായി പ്രണയം നിറവായി

മാണിക്യ കത്തേ വാ വാ

മാണിക്യ കത്തേ വാ വാ

വെള്ളാരം കുന്നിലെ വെള്ളിലകൂട്ടിലെ

മാണിക്യ തത്തേ വാ വാ വാ

ഉള്ളിലെ ആമോദമെല്ലാം പങ്കുവയ്‌ക്കേണം

Leave a Comment