Malayalam Lyrics
ഉം ഉം ഉം.. ഉം…ഉം ഉം…
എന്തിന്നാ മിഴി പൂട്ടുന്നു
ചുണ്ടിണ ചുംബിച്ചീടുമ്പോൾ
നാണം കൊണ്ടെൻ നയനത്തിൻ
കോണു ചുളുങ്ങിപ്പോകുന്നു
വക്ഷസ്സിൽ കൈ ചെല്ലുമ്പോൾ
വയ്യെന്നെന്തിനു തട്ടുന്നൂ
വിതറും പൊട്ടിത്തരികൊണ്ടെൻ
ഉടലിൽ ശീതം കേറുന്നു
(എന്തിന്നാ മിഴി…)
കവിളത്തൊന്നു തിരുമ്മുമ്പോൾ
കരമെന്തിന്നു പിടിക്കുന്നു
കവിളത്തെന്തെന്നെല്ലാരും
കളിയാക്കില്ലേ കാണുമ്പോൾ
പുളകം കൊണ്ടു കിടക്കും ഞാൻ
പുടവത്തുമ്പിൽ കൈ വെയ്ക്കേ
കണ്ണെന്തിന്നു പറക്കുന്നു
കമ്പിവിളക്കിൻ നാളത്തിൽ
നാണക്കേടിതു വികൃതിത്തം
കാണുകയില്ലേ വല്ലോരും
നാണക്കേടോ…ഉം
നാണക്കേടോ വേറാരീ
നാമല്ലാതീ മണിമച്ചിൽ
കമ്പി വിളക്ക് കെടുത്താവൂ
കണ്ണുകളില്ലേ നമ്മൾക്കും
കമ്പിവിളക്കു കെടുത്തുമ്പോൾ
കണ്ണാൽ കാണും നിന്നെ ഞാൻ
ഉൾക്കണ്ണുകളും പൊട്ടിപ്പോയ്
ഇക്കിളി വിതറി കൊല്ലും ഞാൻ
അങ്ങനെയങ്ങനെ …
അങ്ങനെയങ്ങനെ
നാമൊന്നിച്ചിക്കിളി കൊണ്ടു മരിക്കുമ്പോൾ
കാതില്ലാതായ് തീരുന്നു
കണ്ണില്ലാതായ് തീരുന്നു
നാവില്ലാതായ് തീരുന്നു
നാമൊന്നായ് തീരുന്നു
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }