Paalthira paadum song lyrics


Movie: captain 
Music : Gopi sundar
Vocals :  shreya ghoshal
Lyrics : Rafeeq ahmed
Year: 2018
Director: G prajesh sen
 


Malayalam Lyrics

പാൽത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങൾ പായും മൺപാതയിലാണോ
കാലടി പാടുകൾ വെളിവായ്..
നിറുകിൽ അണിയാൻ കൊതിയായ്..

ഓർക്കാതെ കൺ മുന്നിൽ നീ വന്നൂ
കാണാതെ കേൾക്കാതെ ഞാൻ നിന്നൂ
അരികേ അരികേ പ്രിയനേ നീയുണ്ടെന്നാലും…
പാൽത്തിര പാടും വെൺതീരത്തിലാണോ

കാലങ്ങൾ പായും മൺപാതയിലാണോ…

ആളുന്നിതോ ഉള്ളിലേ നാളം
മൂടുന്നിതോ കണ്ണിലേ മൗനം
വേറേങ്ങോ പോയ് അലിയാനറിയാതെ

ചേരുന്നിതാ കടലേ നദിയായ് ഞാൻ
പിറകേ പിറകേ വരവായ്..
പിരിയാൻ കഴിയാ നിഴലായ്…

പാൽത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങൾ പായും മൺപാതയിലാണോ…

ദൂരങ്ങളിൽ കാറ്റു പോൽ പാറി
സ്നേഹത്തിനാൽ മഞ്ഞുനീരായ് നീ
ഞാനിത്ര നാൾ അറിയാക്കുളിരേ നീ
വാതിൽക്കലായ് വിരിയും മലരായ് നീ

കരളിൻ ചിമിഴിൽ പതിയേ..
പകരും മധുവായ് നിറയേ…

പാൽത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങൾ പായും മൺപാതയിലാണോ..

Leave a Comment