Movie : Anandam paramanandam
Song : enthinente nenjinullile
Music: Shaan Rahman
Singer: KS Harisankar, Meenakshi Anoop
Lyrics: Manu Manjith
എന്തിനെന്റെ നെഞ്ചിനുള്ളിലെ..
കൂട് താഴിടാൻ മറന്ന നാൾ…
ഉള്ളിലുള്ള കുഞ്ഞുപൂവിനെ കണ്ണെറിഞ്ഞു സ്വന്തമാക്കി നീ
മലരാടിയുലഞ്ഞൊരു ചില്ലയിൽ
മധുമാസനിലാവുമകന്നിതാ
മനതാരിലെയാശകളോ
വിമൂകമായി…
പഴി വാങ്ങിയ ജീവിത നാടകം
പടി വാതിലു ചാരിയ വേളയിൽ
കഥ പാതി പറഞ്ഞൊടുവിൽ
മറഞ്ഞു പോയി…
മിന്നലാളി വീണ വാനിലെ
കൂരിരുൾ കടൽ കടന്നിടാൻ
താരകങ്ങൾ കാത്തു നിന്നുവോ
സ്നേഹസാന്ദ്ര സാന്ത്വനങ്ങളും
മൗന സാഗരങ്ങളാകാവേ
തമ്മിലെന്തു ചൊല്ലുവാനിനീ….
എന്തിനെന്റെ കുഞ്ഞു പൂവിനെ…
കണ്ണെറിഞ്ഞു സ്വന്തമാക്കി നീ
നൊമ്പരമുകിലെന്തേ
അമ്പരമൊഴിയാനായി
തന്നതാനേ പെയ്തേമായാൻ
ഉൾക്കണ്ണിളോർത്തു
വാഴ്‌വിൻ ചൂതാടി
തോറ്റേ പോവുമ്പോൾ
ദൂരത്താരും കാണാകോണിൽ
രാക്കൂടുത്തേടി
നുരയുമൊരു വീഞ്ഞിലെ ലഹരി
കൂടെവരും രാവിലായ് പതിയേ
തളർന്നൊരു തെന്നലായ്
വിടയോതി യാത്രയായി
പുഴയിലലമാലകൾ തഴുകി
ആഴമിരു കൈകളാൽ
പുണരാൻ
തനിയെ ഒരു
കണ്ണുനീർ മണിയായ് അലിഞ്ഞുപോയി
മലരാടിയുലഞ്ഞൊരു ചില്ലയിൽ
മധുമാസ നിലാവുമകന്നിത
മനതാരിലെയാശകളോ…. വിമൂകമായ്..
പഴിവാങ്ങിയ ജീവിത നാടകം
പടി വാതിലു ചാരിയ വേളയിൽ
കഥ പാതി പറഞ്ഞൊടുവിൽ
മറഞ്ഞുപോയ്…
എന്തിനെന്റെ നെഞ്ചിനുള്ളിലേ..
കൂട് താഴിടാൻ മറന്ന നാൾ…
ഉള്ളിലുള്ള കുഞ്ഞുപൂവിനെ കണ്ണെറിഞ്ഞു സ്വന്തമാക്കി നീ.