Movie : 4 years
Song : Akale hridayam
Music : Sankar Sharma
Lyrics : Ranjith Sankar
Singer : Gokul Gopakumar
അകലേ… ഹൃദയം
അരികിൽ നിൻ പ്രണയം
തിരികേ നീ വരുമോ
മനസ്സിൽ നീ തരുമോ
ആ വർഷം.. ആ സ്വരം…
അലയും നിൻ മിഴികൾ
മൊഴിയും വേദനകൾ
ഞാനറിയുന്നു… ഈ നേരം…
അകലേ… ഹൃദയം
അരികിൽ നിൻ പ്രണയം
നീ മാത്രം ഉണർന്ന നേരം
ഞാൻ മാത്രം അറിഞ്ഞ നേരം
വിദൂരമേതോ ജാലകം
രാവാദ്യം മറന്ന കാലം
നാമൊന്നായ് പറന്ന കാലം
മോഹാംശം കലർന്ന കാലം
വിടരൂ.. നീ… ഇനിയും
മലരായി എൻ വനിയിൽ
എൻ മോഹം… നീയാം ശലഭം
കനവിൽ നീ വിരിഞ്ഞു…
കനവായ് നീ തെളിഞ്ഞു…
ജീവാംശം… ഈ സ്നേഹം
അകലേ… ഹൃദയം
അരികിൽ നിൻ പ്രണയം