MALAYALAM LYRICS COLLECTION DATABASE

Kanmaniye lyrics

Movie : Makal
Song:  kanmaniye
Music: Vishnu Vijay
Lyrics: B K Harinarayanan
Singer: Pradeep Kumar,Karthika Vaidyanathan

കണ്മണിയേ… എന്നെന്നും നീയെൻ ഓമൽ
കുഞ്ഞല്ലേ… കൊതി തീരാകിനാവല്ലേ..
നീ പാടുമ്പോൾ ഉള്ളിൽ നിലാവ്
നീ വാടുമ്പോൾ നോവ്..
ചിരി വീണ്ടും ചുണ്ടിൽ
പൂ പോലെ ചേരാൻ
ഇമചിമ്മാ രാവായി അരികേ.. ഞാൻ..
കണ്മണിയേ…
പൊന്മണിയേ…

നീളും മിഴികൾ വെൺ ചേലായെഴുതി
കൂന്തൽ മെടയാൻ എന്നാരോമലേ
നീ എൻ ജീവനാകാശം ആവുന്നിതാ
താഴം തന്നിതാത്മാവിലാകേ
തലോടാം കുരുന്നേ ഇളം കാറ്റ് പോലെ
മനസ്സിൻ വഴിയിൽ തണലായ് വരാം ഞാൻ

കണ്മണിയേ…
പൊന്മണിയേ…

കാണാതകലെ ഇന്നോരോ നിമിഷം
താനെ ഉരുകി ഉൾ ചൂടോടെ ഞാൻ
നോവും നെഞ്ചിനാഴങ്ങളിൽ വന്നു നീ
തൂവും കുഞ്ഞു തേൻ തുള്ളി പോലെ…
മണിക്കൂടിതിൽ നീ പറയാ വസന്തം
മനസ്സിൽ നിറഞ്ഞു മണിനീർ സുഗന്ധം

കണ്മണിയേ… എന്നെന്നും നീയെൻ ഓമൽ
കുഞ്ഞല്ലേ… കൊതി തീരാകിനാവല്ലേ..
നീ പാടുമ്പോൾ ഉള്ളിൽ നിലാവ്
നീ വാടുമ്പോൾ നോവ്..
ചിരി വീണ്ടും ചുണ്ടിൽ
പൂ പോലെ ചേരാൻ
ഇമചിമ്മാ രാവായി അരികേ.. ഞാൻ..
കണ്മണിയേ…
പൊന്മണിയേ…

Leave a Comment