Movie | : Appan |
Song | : Keda Kanaluka |
Music | : Dawn Vincent |
Lyrics | : Vinayak Sasikumar |
Singer | : Shahabaz Aman |
കെടാ കനലുകൾ
എരിഞ്ഞിടും ഒരുപുര
ജരാനരകളിൽ
ചുമന്നിടും തടവറ
അനാഥമി ജനാലകൾ
അടഞ്ഞിടാതെ
വിദൂരമോ പ്രതീക്ഷകൾ
തിരഞ്ഞിടാതെ
ചുവരുകളിതിൽ
പഴകിയ കിനാ… നിറം
ചിതലുകൾ മേഞ്ഞൊരു
നിലം….
മറവികളിലും
മുറിവുകൾ തരാൻ വരും..
ഓർമ്മകൾ പാകിയ കയം
പ്രഭാതമേ പകരുമോ
ഒരാശതൻ ചെറു കണിക
തനിച്ചാകുന്നു വരാന്തകളിൽ
കെടാ കനലുകൾ
എരിഞ്ഞിടും ഒരുപുര
ജരാനരകളിൽ
ചുമന്നിടും തടവറ
അനാഥമി ജനാലകൾ
അടഞ്ഞിടാതെ
വിദൂരമോ പ്രതീക്ഷകൾ
തിരഞ്ഞിടാതെ