Neramaye lyrics

Movie : Member Remesan 9am Ward
Song   : Neramaye
Music : Kailas
Lyrics : Shabareesh
Singer : Jassie Gift

നേരമായേ പൊൻനേരമായേ
നാട്ടിലെങ്ങും പുത്തനുണർവായേ
പോയത് പോയെ മാറ്റത്തിനാണെ
പുതിയൊരു ഉലകം പണിയാൻ
പഴയ കഥകൾ പഴകിയ നുണകൾ
പുതിയൊരു നിറം കൊണ്ടു പൊതിയാം
കാലത്തിന് കുറുകെ വേഗത്തിൻ പിറകെ
ഒരു സ്വപ്നം നേടാനായി പോയിടണ്ടേ
പൗരന്മാർ ഇവിടെ കെങ്കേമിലാണെ
ഭരണത്തിൻ കോലം മാറേണ്ടേ
മാറുന്നെ ….
ഒരു വോട്ടിൻ നാടിൻ തലവര
മാറിപോകുന്നേ…

മാറുന്നെ ….
ഒരു നാളിൽ നാടിൻ വിധിയോ
മാറിപോകുന്നേ…

ശനികാലം തീരണ്ടേ
വളരണ്ടേ നാട്ടിൽ
നിലവാരം മാറേണ്ട
ഉയർന്നീടണ്ടേ ..
വെളിവില്ലാ നേതാക്കൾ
വിലസീടും നാട്ടിൽ
തുടരുന്നീ കോലം മൊത്തം പൊളിച്ചടുക്കാൻ
അധികാരം പടവെട്ടി പിടിച്ചെടുക്കാൻ
കറയായ കറയെല്ലാം തുടച്ചെടുക്കാൻ
പിടിവിട്ടു പോയതൊക്കെ തിരിച്ചെടുക്കാൻ
വേഗം വന്നേ …
ബൂത്തിൽ വന്നു നിന്നെ..
പുതു നേതാവായിട്ടാരെ വേണം
ആരെ നമ്മൾ തിരഞ്ഞെടുക്കാം
മാറിപോകുന്നേ…

മടയന്മാർ മതിക്കും
കലികാലം മാറി
പുതു മോഡൽ ഗ്രാമത്തിൽ
കോടി പാറണ്ടേ
പഴമക്കാർക്കിവിടെ
പവറില്ല നാട്ടിൽ
പുതുമോടി വെട്ടിയവൻ
മെരിച്ചെടുക്കാം
മേലാകെ ചെതുമ്പുമ്പോൾ
വളച്ചൊടിക്കാം
ഇനി വോട്ടർമാരെ ചാക്കിൽ
പൊതിഞ്ഞെടുക്കാം
ഇരുചെവി അറിയാതെ
വോട്ടൊ മറിച്ചെടുക്കാൻ
വേഗം വന്നേ ….
ബൂത്തിൽ വന്നു നിന്നെ..
പുതു നേതാവായിട്ടാരെ വേണം
ആരെ നമ്മൾ തിരഞ്ഞെടുക്കാൻ

മാറുന്നെ ….
ഒരു വോട്ടിൻ നാടിൻ തലവര
മാറിപോകുന്നേ…
മാറുന്നെ ….
ഒരു നാളിൽ നാടിൻ വിധിയോ
മാറിപോകുന്നേ…(2)

Leave a Comment