Kisa Parayanathaaro Lyrics

Movie : Dear vaappi
Song: Kisa Parayanathaaro
Music: Kailas
Lyrics: B K Harinarayanan
Singer: KS Harisankar, Haritha Balakrishnan

ആരാണേ ആരാണേ എൻ ചാരേ
ആരാരും കാണാതെ ആരാണേ
മോഹങ്ങൾ നെഞ്ചേകുന്നതാരാണേ
മായാതെ രാവിനോരം ആരാണേ
ചുവടിത്തിരി വേഗമോടെ അലയുന്നിതിലേ
തിരമാലകളാകും നമ്മൾ ഏതോ മായാതീരം തേടി
മനമൊത്തിരി മോഹമോടേ പോകുന്നകലേ
വേഗം പാറുവാൻ അതിലേറുവാൻ പോരൂ നീ..

കിസ പറയണതാരോ
കസവണിയണ രാവോ
പുതുപ്പുലരൊളിയാണോ ആരാവോ
ചിരി മൊഴിയണതാരോ
നിറമണിയണ പൂവോ
മഴവെയിലുകളാണോ ആരാവോ

മൊഴിയിലോ നീയേകും
മഴയിലോ നേരെ
ഒഴുകി ഞാൻ ഏതേതോ വഴിയിതാ
ചിരികളാൽ ഓരോരോ ഇരുളുകൾ താനെ
മായുമെ മനം തളിർ നിലാവിൻ തിരികളായ്

ഒരു കിളിവാതിലൂടെ കാണുവാനാരാമം
ഇനി വരവാണ് കാത്തിരുന്നൊരാപൂക്കാലം
തൊടാൻ വരൂ വരൂ കൂടേ
തുലാവെയിൽ കാറ്റേ മടിക്കാതെ നീയേ

കിസ പറയണതാരോ
കസവണിയണ രാവോ
പുതുപ്പുലരൊളിയാണോ ആരാവോ
ചിരി മൊഴിയണതാരോ
നിറമണിയണ പൂവോ
മഴവെയിലുകളാണോ ആരാവോ

ആരാണേ ആരാണേ എൻ ചാരേ
ആരാരും കാണാതെ ആരാണേ
മോഹങ്ങൾ നെഞ്ചേകുന്നതാരാണേ
മായാതെ രാവിനോരം ആരാണേ
ചുവടിത്തിരി വേഗമോടെ അലയുന്നിതിലേ
തിരമാലകളാകും നമ്മൾ ഏതോ മായാതീരം തേടി
മനമൊത്തിരി മോഹമോടേ പോകുന്നകലേ
വേഗം പാറുവാൻ അതിലേറുവാൻ പോരൂ നീ..

Leave a Comment