പിണക്കമോ പൂമിഴിയിലിണക്കമോ | Pinakkamo poomizhiyilinakkamo lyrics

MusicRavindran
LyricistKaithapram
SingerPradeep Somasundaram, Arundhati
Film/albumAanumuttaathe Angalamaar

പിണക്കമോ പൂമിഴിയിലിണക്കമോ
കൈവളയിലിന്നു നിന്റെ മൗനരാഗശൃംഗാരസല്ലാപമോ
എന്നോടിന്നും മായാത്ത കോപത്തിന്‍ സിന്ദൂരമെന്തേ
നീയിന്നുമെന്നോടു മിണ്ടാത്തതെന്തേ
നിന്നാത്മരാഗങ്ങള്‍ മറന്നുപോയോ
നിന്‍ മോഹവൈഡൂര്യം പെയ്തുവീണോ
ഒന്നുമൊന്നും മിണ്ടാത്തതെന്താണു നീ
പിണക്കമോ പൂമിഴിയിലിണക്കമോ
കൈവളയിലിന്നു നിന്റെ മൗനരാഗശൃംഗാരസല്ലാപമോ

കഞ്ജബാണനമ്പെയ്യുമ്പോള്‍
ഏണമിഴി പാര്‍വ്വതിതന്‍
മെയ് തളര്‍ന്നു കൈ തളര്‍ന്നൂ
നാഥനോടു മേവിനാള്‍

ചെല്ലക്കിളീ നമുക്കുവേണ്ടി മാത്രമിന്നു പൊന്‍‌വസന്തവേളയായ്
പുന്നെല്ലുമായ് നമുക്കുവേണ്ടിയിന്നു പൂവരമ്പു പൂവണിഞ്ഞുപോയ്
മുത്തു പൊഴിഞ്ഞു കവിഞ്ഞു മനസ്സിലെ മഞ്ഞുമലര്‍ക്കിളിപോലെ വരുന്നവളേ…
എന്റെയുള്ളില്‍ നിന്റെ വര്‍ണ്ണചിത്രമൊന്നു പുഞ്ചിരിച്ചു
കണ്ടുനിന്നു കണ്ണിടഞ്ഞു 
കാത്തുനിന്നു കാല്‍ കുഴഞ്ഞു
പിണക്കമോ പൂമിഴിയിലിണക്കമോ
കൈവളയിലിന്നു നിന്റെ മൗനരാഗശൃംഗാരസല്ലാപമോ

ധനിസ പധനി മപധ ഗമപ
സരിഗമ പധനിസ രിഗമരി..
ഗരിസനിധ പധനി
സനിധപ മഗ പധനിധ മഗരി..

താലപ്പൊലിക്കൊരുങ്ങിനില്‍ക്കുമ-
മ്പലത്തില്‍ പഞ്ചവാദ്യമേളമായ്
വിഷുക്കണി നിനക്കു വേണ്ടി-
യിന്നൊരുക്കി നോമ്പു നോറ്റിരുന്നു ഞാന്‍
വിണ്ണിലെ മുത്തണിമേടയിറങ്ങി-
യെനിക്കൊരു മോഹനജന്മം തന്നവളേ..
എന്റെ മുന്നിലൊന്നു നിന്നു പുഞ്ചിരിച്ചു നൃത്തമാടി നിന്നുവെങ്കില സ്വര്‍ഗ്ഗലോകം എന്‍ മനസ്സിലോടിയെത്തും

പിണക്കമോ പൂമിഴിയിലിണക്കമോ
കൈവളയിലിന്നു നിന്റെ മൗനരാഗശൃംഗാരസല്ലാപമോ
എന്നോടിന്നും മായാത്ത കോപത്തിന്‍ സിന്ദൂരമെന്തേ
നീയിന്നുമെന്നോടു മിണ്ടാത്തതെന്തേ
നിന്നാത്മരാഗങ്ങള്‍ മറന്നുപോയോ
നിന്‍ മോഹവൈഡൂര്യം പെയ്തുവീണോ
ഒന്നുമൊന്നും മിണ്ടാത്തതെന്താണു നീ
പിണക്കമോ പൂമിഴിയിലിണക്കമോ
കൈവളയിലിന്നു നിന്റെ മൗനരാഗശൃംഗാരസല്ലാപമോ

https://www.youtube.com/watch?v=dIh6L2AZ_Vg

Leave a Comment

”
GO