മനസ്സിൻ മണിച്ചിമിഴിൽ | Manasin Manichimizhil Lyrics

Musicരവീന്ദ്രൻ (Ravindran)
Lyricistഗിരീഷ് പുത്തഞ്ചേരി (Gireesh Puthenchery)
Singerകെ ജെ യേശുദാസ്ഗായത്രി (K.J. Yesudas, Gayathri)
Raagaവൃന്ദാവനസാരംഗ (Vrindavan Sarang)
Film/albumഅരയന്നങ്ങളുടെ വീട് (Arayannangalude Veedu)

മനസ്സിൻ മണിച്ചിമിഴിൽ
പനിനീർത്തുള്ളി പോൽ
വെറുതേ പെയ്തു നിറയും
രാത്രിമഴയാം ഓർമ്മകൾ

(മനസ്സിൻ..)

മാഞ്ഞു പോകുമീ മഞ്ഞും നിറ
സന്ധ്യ നേർക്കുമീ രാവും
ദൂരെ ദൂരെയെങ്ങാനും ഒരു
മൈന മൂളുമീപ്പാട്ടും
ഒരു മാത്ര മാത്രമെന്റെ മൺകൂടിൻ
ചാരാത്ത വാതിൽക്കൽ വന്നെത്തിയെന്നോടു
മിണ്ടാതെ പോകുന്നുവോ

(മനസ്സിൻ..)

അന്തിവിണ്ണിലെത്തിങ്കൾ നറു
വെണ്ണിലാവിനാൽ മൂടി
മെല്ലെയെന്നിലേ മോഹം
കണിമുല്ലമൊട്ടുകൾ ചൂടി
ഒരു രുദ്രവീണ പോലെയെൻ മൗനം
ആരോ തൊടാതെ തൊടുമ്പോൾ തുളുമ്പുന്ന
ഗന്ധർവ്വ സംഗീതമായ്

(മനസ്സിൻ…)

Leave a Comment