പദ്‌മിനിയെ | Padminiye Lyrics

Movie : Padmini
Song   : Padminiye
Music : Jakes Bejoy
Lyrics  : Titto P Thankachan
Singer : Sachin Warrier

മനസ്സേ മിനുസം തൂകും മനസ്സേ
അവളെ കടലാസ്സിൽ എഴുതും മഷിയെ
കാറ്റു വിതറുന്നെ കാതൽ മണമിന്നെ
തേടി വരുമെന്നെ മെല്ലെ എൻ ചാരെ
ഹേയ് കൊട്ടും കുരവയും പുടവയായ്
ഹേയ് കെട്ടി വരുന്നൊരു കനവിലായ്
ഹേയ് മുത്തി വിളിക്കുമെൻ പുരയിലായി
ഹേയ് തള്ളി തുറന്നെന്റെ വാതിലിൽ
ഹേയ് പൂട്ട് പോട്ടിച്ചുള്ളിൽ കേറി നീ
ആരും കാണാതുള്ളം കൊണ്ടോവാൻ വാ
പദ്മിനിയെ പദ്മിനിയെ
മുള്ളു കൊണ്ടൊരുള്ളിലുള്ള താലി നീയേ
കമിനിയെ ഭാമിനിയെ നീ
കണ്ണടച്ച തഞ്ചമൊന്നു ചാരി നീയേ
പദ്മിനിയെ പദ്മിനിയെ നീ
പമ്മി പമ്മി തൊട്ടുരുമ്മി പോ മിനിയെ
എൻ റാണിയായി വാണിയായി നീ കണ്ണെ
പതിയെ എന്റെ കരളിൽ കയറിയ കനിയേ
നദിയെ എന്റെ കവിതയിൽ ഒഴുകിടും ഇനിയെ
കാറ്റു വിതറുന്നെ കാതൽ മണമിന്നെ
ആരുമറിയാതെ കാതിൽ കിള്ളും നേരെ

മിഴി താളിനാൽ പൂട്ട് നീ സ്വപ്നമെല്ലാം
തുറക്കാനുമായി വന്നതോ മനഹാറിൽ
ഒരു പാവമീ രാജകുമാരൻ അനുരാഗക്കാവിൽ പതിയെ
തിരുവാതിര രാവുണരുന്നേ മാമലയോ ഏഴു കടന്നേ
രാജകുമാരി വരും നേരമായി
മാലയും ചേർത്തീടുവാൻ ആവലായി

പദ്മിനിയെ പദ്മിനിയെ
മുള്ളു കൊണ്ടൊരുള്ളിലുള്ള താലി നീയേ
കമിനിയെ ഭാമിനിയെ നീ
കണ്ണടച്ച തഞ്ചമൊന്നു ചാരി നീയേ
പദ്മിനിയെ പദ്മിനിയെ നീ
പമ്മി പമ്മി തൊട്ടുരുമ്മി പോ മിനിയെ
എൻ റാണിയായി വാണിയായി നീ കണ്ണെ

Leave a Comment